ADVERTISEMENT

അപേക്ഷിക്കാം:പത്തനംതിട്ട ∙ സ്റ്റേറ്റ് റിസോർട്ട്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്ആർസി കമ്യൂണിറ്റി കോളജ് 2022 ജൂലൈയിൽ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന്റെ 2–ാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രിയിലൂടെ അഡ്മിഷൻ നേടുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. എസ്ആർസി കമ്യൂണിറ്റി കോളജ് നടത്തിയ സിവൈഎ, സിഐഎംപി പൂർത്തിയാകണം. അപേക്ഷകർ പ്ലസ്ടു, തത്തുല്യ വിദ്യാഭ്യാസ യോഗ്യത വേണം. അപേക്ഷ തിരുവനന്തപുരത്തെ എസ്ആർസി ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ യോഗ അസോസിയേഷൻ ഓഫ് കേരളയുടെ പഠന കേന്ദ്രങ്ങൾ വഴിയോ 10ന് മുൻപ് അപേക്ഷിക്കാം.

അപേക്ഷിക്കാം

പത്തനംതിട്ട ∙ സ്റ്റേറ്റ് റിസോർട്ട്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്ആർസി കമ്യൂണിറ്റി കോളജ് 2022 ജൂലൈയിൽ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന്റെ 2–ാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രിയിലൂടെ അഡ്മിഷൻ നേടുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. എസ്ആർസി കമ്യൂണിറ്റി കോളജ് നടത്തിയ സിവൈഎ, സിഐഎംപി പൂർത്തിയാകണം. അപേക്ഷകർ പ്ലസ്ടു, തത്തുല്യ വിദ്യാഭ്യാസ യോഗ്യത വേണം. അപേക്ഷ തിരുവനന്തപുരത്തെ എസ്ആർസി ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ യോഗ അസോസിയേഷൻ ഓഫ് കേരളയുടെ പഠന കേന്ദ്രങ്ങൾ വഴിയോ 10ന് മുൻപ് അപേക്ഷിക്കാം.

മെഡിക്കൽ ക്യാംപ് 12ന്

ഇളംപള്ളിൽ∙ പയ്യനല്ലൂർ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും തിരുവല്ല ഐ മൈക്രോ സർജറി ലേസർ ക്ലിനിക്കിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാംപ് 12ന് രാവിലെ 9 മുതൽ ഒന്നു വരെ ക്ലബ് അങ്കണത്തിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്യ വിജയൻ ഉദ്ഘാടനം ചെയ്യും. 9446489699.

പോത്തുകുട്ടികളെ വിതരണം ചെയ്തു

ഏനാദിമംഗലം ∙ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി, ജനറൽ വിഭാഗത്തിൽപെട്ട 101 കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. പ്രസിഡന്റ് പി.രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. 

കട്ടിൽ വിതരണം

ഏനാദിമംഗലം ∙ പഞ്ചായത്തിലെ പട്ടിക ജാതി, ജനറൽ വിഭാഗത്തിലെ 131 കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് പി. രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷയായിരുന്നു. 

ബാലകലോത്സവം

ഏഴംകുളം ∙ ലൈബ്രറി കൗൺസിൽ ഏഴംകുളം മേഖലാ ബാലകലോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബാബു ജോൺ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം സാഹിത്യകാരൻ ഏഴംകുളം മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. 

കൊടുമൺ ∙ പഞ്ചായത്ത് ബാലോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. സതികുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സൂര്യകലാദേവി അധ്യക്ഷത വഹിച്ചു.

കെ. സുഭാഷ്, പി.കെ. പ്രഭാകരൻ, ആർ. രവീന്ദ്രൻനായർ, പി.ആർ. സുരേഷ്, വി.എം. ഉണ്ണിത്താൻ, എം.എസ്. മധു, കെ.എൻ. ശ്രീധരൻപിള്ള എന്നിവർ പ്രസംഗിച്ചു. അനുമോദന സമ്മേളനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സി. പ്രകാശ് നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി എൻ.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു.

പ്രതിഷേധിച്ചു

വള്ളിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിമുക്തഭടനായ സുരക്ഷാ ജീവനക്കാരനെ സാമൂഹിക വിരുദ്ധർ ആക്രമിച്ചതിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വള്ളിക്കോട് പഞ്ചായത്ത് യൂണിറ്റ് പ്രതിഷേധിച്ചു. യോഗം പ്രസിഡന്റ് കേണൽ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സദാശിവകുറുപ്പ്, ഉഷാ എസ്. നായർ, ശ്രീദേവി വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

എഐഎസ്എഫ് മണ്ഡലം സമ്മേളനം

അടൂർ∙ എഐഎസ്എഫ് അടൂർ മ‌ണ്ഡലം സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ ഏബ്രഹാം, ജില്ലാ സെക്രട്ടറി അശ്വിൻ മണ്ണടി, പ്രസിഡന്റ് എ. അനിജു, സിപിഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, എസ്. ദേവദത്ത്, ആശിഷ് അനിയൻ, യു. ആദിത്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ആദർശ് എം. സജി (പ്രസി), വിഷ്ണ‌ു ദേവ്, സോന ബിജു (വൈ.പ്രസി), ശരത്‌ലാൽ (സെക്ര), അതുൽ പ്രദീഷ്, അംജിത്ത് (ജോ.സെക്ര).

യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം

അടൂർ ∙ യൂത്ത്കോൺഗ്രസ് അടൂർ മണ്ഡലത്തിൽപ്പെട്ട പുല്ലുംപള്ളി യൂണിറ്റ് സമ്മേളനവും കൊടിമരം സ്ഥാപിക്കലും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നിതീഷ് പന്നിവിഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം, ഡിസിസി സെക്രട്ടറിമാരായ ബിജു വർഗീസ്, എസ്. ബിനു, മണ്ഡലം പ്രസിഡന്റുമാരായ പൊന്നച്ചൻ മാതിരംപള്ളിൽ, ഷിബു ചിറക്കരോട്ട്, സജി തോട്ടത്തിൽ, റീന സാമുവൽ, റിനോ പി. രാജൻ, രാഹുൽ കൈതയ്ക്കൽ, ഷിജി ഷിബു, എസ്. രേവതി, ആൽവിൻ സജി, എസ്. വിഷ്ണു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി. അജേഷ് (പ്രസി), ടി. സിജി (വൈ.പ്രസി), പി.വി. സൗമ്യ (ജന.സെക്ര), ബിജിൻ സജി (ട്രഷ).‌

വാർപ്പിന്റെ സമർപ്പണം ഇന്ന്

പെരിങ്ങനാട് ∙ തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ നിവേദ്യം തയാറാക്കുന്നതിനു ക്ഷേത്രത്തിൽവച്ചു നിർമിച്ച വാർപ്പിന്റെ സമർപ്പണം ഇന്നു രാവിലെ 10നു നടക്കും. മാന്നാർ ജഗന്നാഥൻ ആചാരിയുടെ നേതൃത്വത്തിലാണ് 5 അടിയിലധികം വലുപ്പമുള്ള വെങ്കലംകൊണ്ടുള്ള 2 വാർപ്പുകൾ നിർമിച്ചത്. ഒരാഴ്ചയോളമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. ഒരു വാർപ്പിൽ 200 നാഴി അരിയുടെ നിവേദ്യം തയാറാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com