പത്തനംതിട്ട ∙ കുമ്പഴ മത്സ്യച്ചന്ത നിർമിക്കാനാവശ്യമായ നടപടികൾ ആരംഭിച്ചു. 2.27 കോടി രൂപയുടെ പദ്ധതിയാണ് കുമ്പഴ ആധുനിക മത്സ്യച്ചന്ത. ടെൻഡർ നടപടികൾക്ക് ശേഷം രണ്ടു മാസത്തിനുള്ളിൽ നിർമാണ ജോലികൾ ആരംഭിക്കും. തീരദേശ വികസന കോർപറേഷന്റെ നേതൃത്വത്തിലാകും നിർമാണം നടക്കുക നിലവിലുള്ള പാർക്കിങ് ഏരിയ നിലനിർത്തണമെന്ന.
ആവശ്യത്തെത്തുടർന്ന് മുടങ്ങിയ പദ്ധതിയാണ് ഒരു വർഷത്തിനു ശേഷം ആരംഭിക്കുന്നത്.വിവിധ തലത്തിലുള്ള ചർച്ചകൾക്കൊടുവിൽ പാർക്കിങ് സ്ഥലം നിലനിർത്താൻ തീരുമാനമാകുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും വ്യാപാരികളുടെയും നിർദേശത്തെ തുടർന്ന് പാർക്കിങ് സ്ഥലത്തിന് പിന്നിലായി കെട്ടിടം പണിയാനാണ് തീരുമാനം. സ്റ്റാൾ, ഔട്ട്‌ലെറ്റ്, ശുചിമുറി, വിശ്രമ മുറി, മാലിന്യ സംസ്കരണ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സജ്ജീകരണം കെട്ടിടത്തിലുണ്ടാകും.8 കടകളുള്ള 2 നില കെട്ടിടമാകും നിർമിക്കുക.