ADVERTISEMENT

ശബരിമല ∙ മലകയറിയെത്തിയ ആയിരങ്ങൾ പടിപൂജ കണ്ടുതൊഴുതു. വൈകിട്ട് നട തുറന്ന ശേഷം എത്തിയവർ പടിപൂജ കണ്ടു തൊഴാനായി കാത്തു നിന്നു. പതിനെട്ടാംപടി കഴുകി പട്ട് വിരിച്ച് നിലവിളക്കും ഒരുക്കും വച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പതിനെട്ടാം പടിയിൽ കുടികൊള്ളുന്ന എല്ലാ ദേവതകൾക്കും പൂജ കഴിച്ചു.

ഉച്ചയ്ക്കായിരുന്നു കളഭാഭിഷേകം. കിഴക്കേ മണ്ഡപത്തിൽ പൂജിച്ച കളഭം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി ശ്രീലകത്ത് എത്തിച്ചാണ് കളഭാഭിഷേകം നടന്നത്.അയ്യപ്പന്മാർ ശരണംവിളിച്ച് കാത്തുനിൽക്കെ തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. നിർമാല്യം തൊഴാനായി പുലർച്ചെ 3 മുതൽ അയ്യപ്പന്മാർ  കാത്തുനിന്നു. രാവിലെ എത്തിയവർക്ക് നെയ്യഭിഷേകം നടത്താനും   അവസരം ലഭിച്ചു. മേൽശാന്തി  കെ.ജയരാമൻ നമ്പൂതിരി സഹ കാർമികത്വം വഹിച്ചു.19 വരെ പൂജകൾ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com