ADVERTISEMENT

മല്ലപ്പള്ളി ∙ അബോധാവസ്ഥയിലായ ബസ് യാത്രക്കാരിക്ക് രക്ഷകരായി കെഎസ്ആർടിസി സബ് ഡിപ്പോയിലെ ബസ് ജീവനക്കാർ.പാലക്കാടിനുള്ള സൂപ്പർ ഫാസ്റ്റിലെ ഡ്രൈവർ ചുങ്കപ്പാറ സ്വദേശിയായ കെ.കെ.പ്രസാദ്, കണ്ടക്ടർ മാമ്മൂട് സ്വദേശിയായ സി. ജുബിൻ എന്നിവരാണ് യാത്രികയ്ക്ക് രക്ഷകരായത്.

ശനിയാഴ്ച രാവിലെയാണ് പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെ മൂവാറ്റുപുഴയ്ക്ക് സമീപംവച്ച് സ്ത്രീ അബോധാവസ്ഥയിലായി. പ്രസാദ്, ജുബിൻ എന്നിവർ ചേർന്ന് സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അവിടെ സജ്ജീകരണങ്ങളുടെ അഭാവംമൂലം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചശേഷം ബസ് പാലക്കാട്ടേക്ക് യാത്ര തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com