ADVERTISEMENT

ശബരിമല ∙ സഹസ്രകലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ മീനമാസ പൂജ പൂർത്തിയാക്കി ക്ഷേത്രനട അടച്ചു. പ്രത്യേക മണ്ഡപത്തിൽ പൂജിച്ചു ചൈതന്യം നിറച്ച സഹസ്ര കലശങ്ങൾ ഇന്നലെ ഉച്ചയ്ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. വൈകിട്ട് പടിപൂജ ഉണ്ടായിരുന്നു. അത്താഴ പൂജയ്ക്കു ശേഷം മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും ദണ്ഡും അണിയിച്ചു യോഗ നിദ്രയിലാക്കി ക്ഷേത്ര നട അടച്ചു. 

ഇനി 10 ദിവസത്തെ ഉത്സവത്തിനായി 26ന് വൈകിട്ട് 5ന് നട തുറക്കും. 27ന് രാവിലെ 9.45നും 10.45നും മധ്യേയാണ് കൊടിയേറ്റ്. ഏപ്രിൽ 5ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 28 മുതൽ ഏപ്രിൽ 4 വരെ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവയുണ്ടാകും. ഉച്ചയ്ക്ക് 12.30 മുതൽ ഉത്സവ ബലി ദർശനം. 1.30 വരെ ഉത്സവബലി ദർശനത്തിന് അവസരമുണ്ട്. 

രാത്രി 8.30ന് ശ്രീഭൂതബലി. 31 മുതൽ ഏപ്രിൽ 4 വരെ രാത്രി ശ്രീഭൂതബലിക്കു ശേഷം വിളക്കിനെഴുന്നള്ളിപ്പ്. 4ന് രാത്രി പള്ളിവേട്ട. ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രിൽ 5ന് പമ്പയിൽ ആറാട്ട് നടക്കും. ആറാട്ടിനു ശേഷം ദേവനെ പമ്പ ഗണപതി കോവിലിലേക്കു എഴുന്നള്ളിച്ചിരുത്തും. ഈ സമയത്ത് ഭക്തർക്ക് പറ വഴിപാട് സമർപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com