ADVERTISEMENT

ചെത്തോങ്കര ∙ വീതി കൂട്ടുന്ന പണി അവസാനഘട്ടത്തിലെത്തിയിട്ടും വലിയതോട്ടിൽ കിടക്കുന്ന മണ്ണ് പൂർണമായി വാരി നീക്കിയിട്ടില്ലെന്ന് പരാതി. അവ കൂനയായി തോട്ടിൽ നിരത്തിയിട്ടിരിക്കുകയാണ്. ചെത്തോങ്കര മുതൽ എസ്‌സിപടി വരെയാണിത്. 

കോന്നി–പ്ലാച്ചേരി റോഡിന്റെ വീതി കൂട്ടിയപ്പോൾ വലിയതോടിന്റെ വീതി ചുരുങ്ങിയിരുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുകയായിരുന്നു തീരവാസികൾ. മനോരമയുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ശക്തമായ ഇടപെടലുകളെ തുടർന്നാണ് പിന്നീട് തോടിന്റെ വീതി കൂട്ടാനുള്ള പണി ആരംഭിച്ചത്. എസ്‌സിപടിയിൽ നിന്നാരംഭിച്ച വീതി കൂട്ടലും വശം കെട്ടലും ചെത്തോങ്കര എത്തിയിട്ടുണ്ട്. ഈ മാസം പണി തീരും. 

വീതി കൂട്ടുമ്പോഴും വശം കെട്ടാൻ വാനമെടുക്കുമ്പോഴും വൻതോതിൽ മണ്ണ് തോടിനുള്ളിൽ കിടക്കും. അവയിൽ കുറെ വാരി കരയ്ക്കിടുന്നുണ്ട്. മണ്ണുമാന്തി ഉപയോഗിക്കുമ്പോഴും കരിങ്കല്ല് ഇറക്കുമ്പോഴും നാശം നേരിടാതിരിക്കാൻ കുറെ മണ്ണ് റോഡിലും വാരിയിടുന്നുണ്ട്. എന്നാൽ തോട്ടിൽ കിടക്കുന്ന മണ്ണ് പൂർണമായി കരയിലേക്കു നീക്കുന്നില്ല. 

വേഗം പണി നടത്താനായി അവ തോടിനുള്ളിൽ നിരത്തുകയാണ്. ഇതുമൂലം പലയിടത്തും തോടിന്റെ ആഴം കുറയുന്നുണ്ട്. തോട്ടിൽ കിടക്കുന്ന മണ്ണ് പൂർണമായി നീക്കി ആഴം വർധിപ്പിക്കുകയാണ് വേണ്ടത്.

വലിയ തോടിന്റെ ആഴംകൂട്ടൽ; വിജിലൻസിൽ പരാതി നൽകി

ഈട്ടിച്ചുവട് ∙ വലിയകാവിൽ നിന്ന് ഉദ്ഭവിച്ച് പമ്പാനദിയിൽ സംഗമിക്കുന്ന വലിയതോടിന്റെ ആഴംകൂട്ടൽ പദ്ധതിയിൽ നടന്ന ക്രമക്കേടുകളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അപ്പൂസ് വള്ളിക്കാല വിജിലൻസിന് പരാതി നൽകി. 

റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും അങ്ങാടി പഞ്ചായത്തിന്റെയും പങ്കാളിത്തത്തോടെയാണ് തോടിന്റെ ആഴം കൂട്ടുന്നതിനു കരാർ ക്ഷണിച്ചത്. കരാർ പ്രകാരം എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന പണി നടത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com