പത്തനംതിട്ട ജില്ലയിൽ ഇന്ന് (25-03-2023); അറിയാൻ, ഓർക്കാൻ

pathanamthitta-ariyan-map
SHARE

ആധാര അദാലത്ത് ഇന്ന്; പെരുനാട് ∙ സബ് റജിസ്ട്രാർ ഓഫിസ് പരിധിയിൽ അണ്ടർവാലുവേഷൻ  നടപടികൾ നേരിടുന്ന ആധാരങ്ങൾക്ക് ഇന്ന് ജില്ലാ റജിസ്ട്രാർ ഓഫിസിൽ നടക്കുന്ന അദാലത്തിൽ പങ്കെടുത്ത് തുക അടയ്ക്കാം. ഇന്ന് ഹാജരാകാൻ കഴിയാത്തവർ 31 ന് മുൻപ് പെരുനാട്  സബ് റജിസ്ട്രാർ  ഓഫിസിലെത്തി തുക ഒടുക്കാമെന്നും സബ് റജിസ്ട്രാർ അറിയിച്ചു.

മെഡിക്കൽക്യാംപ് 

അടൂർ ∙ ലൈഫ് ലൈൻ ആശുപത്രിയിൽ അസ്ഥിരോഗം, ന്യൂറോളജി, ആസ്മ, അലർജി, സർജറി വിഭാഗങ്ങളിൽ 31 വരെ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. എക്സ്റേ, ഫിസിയോ തെറപ്പി, ഇഇജി, എൻസിഎസ് തുടങ്ങിയവയ്ക്കു 50 ശതമാനം ഇളവും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവരിൽ സർജറി വേണ്ടിവരുന്നവർക്ക് കുറഞ്ഞ നിരക്കിൽ സർജറി നടത്തുന്നതായിരിക്കും. 9188619307

ടെൻഡർ ക്ഷണിച്ചു

പത്തനംതിട്ട ∙ ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ് 2022-23ൽ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. www.etenders.kerala. gov.in. 0468 2224070.     

തൊഴിൽ മേള–കരിയർ എക്‌സ്‌പോ–23 

അടൂർ ∙ സംസ്ഥാന യുവജന കമ്മിഷന്റെ  നേതൃത്വത്തിൽ  തൊഴിൽ മേള–കരിയർ എക്‌സ്‌പോ–23 ഇന്ന് രാവിലെ 10ന് അടൂർ ടൗൺ യുപി സ്കൂളിൽ നടക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്ക് https://forms.gle/96aLTEbGYmd6BP6H6 എന്ന ലിങ്ക് മുഖാന്തരം അപേക്ഷിക്കാം. 7907565474.

വെച്ചൂച്ചിറയിൽലേലം 29ന് 

വെച്ചൂച്ചിറ ∙ പഞ്ചായത്തിലെ ചന്ത ഗേറ്റ് ഫീസ്, മുറികൾ, നീക്കുമാടം വയ്ക്കുന്നതിനുള്ള അവകാശം, സ്റ്റാളുകൾ, വ്യാപാര സമുച്ചയം എന്നിവയുടെ ലേലം 29ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA