അടൂർ∙ നഗരസഭയിലുള്ള തെരുവുനായ്ക്കൾക്ക് പേവിഷ ബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് എടുത്തു തുടങ്ങി. 2022–2023 വാർഷിക പദ്ധതി പ്രകാരം നഗരസഭയിലെ 300 നായ്ക്കൾക്കാണ് കുത്തിവയ്പ് എടുക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടിയാണ് കുത്തിവയ്പ് എടുക്കുന്നത്.ഇതിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് നിർവഹിച്ചു.
സീനിയർ വെറ്ററിനറി സർജൻ ഡോ. ജെ. ഹരികുമാർ, ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരായ മനോജ്കുമാർ, സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ചേർത്തല കൃപ എബിസി പ്രവർത്തകരായ ദിലീപ്കുമാർ, സജികുമാർ, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് തെരുവുനായ്ക്കളെ വയലിട്ട് പിടികൂടുന്നത്. കുത്തിവയ്പ് എടുത്ത നായ്ക്കളെ പ്രത്യേകം അടയാളപ്പെടുത്തിയാണ് വിടുന്നത്.