ADVERTISEMENT

ശബരിമല ∙ തത്ത്വമസിയുടെ തിരുനടയിൽ ഉത്സവബലിക്കു തുടക്കമായി. ഇന്ദ്രൻ, അഗ്നി ഉൾപ്പെടെ വിവിധ ദേവതാസങ്കൽപങ്ങൾ വഹിക്കുന്ന ബലിക്കല്ലുകളിലും ദേവന്റെ പരിവാരങ്ങൾക്കും ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്ന ചടങ്ങുകൾ മൂന്നര മണിക്കൂർ നീണ്ടു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിച്ചു.

സോപാനത്ത് വിളക്കുവച്ചു പറയിട്ടു പാണി കൊട്ടി ഭൂതഗണങ്ങളെ ഉണർത്തി. ശ്രീലകത്തുനിന്ന് ദേവന്റെ മൂലബിംബം പഴുക്കാ മണ്ഡപത്തിലേക്കു ആനയിച്ചിരുത്തിയ ശേഷമായിരുന്നു പ്രധാന ചടങ്ങുകൾ. തുടർന്നു തന്ത്രി സപ്ത മാതൃക്കൾക്ക് ഹവിസ്സ് അർപ്പിച്ചു. 12.30ന് ഉത്സവബലി ദർശനം തുടങ്ങി.പള്ളിവേട്ടയായ ഏപ്രിൽ 4 വരെ ഉത്സവബലി ഉണ്ടാകും. ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രിൽ 5ന് ഉച്ചയ്ക്ക് 11.30ന് പമ്പയിൽ ആറാട്ട് നടക്കും.

ശബരിമലയിൽ ഇന്ന്

നടതുറക്കൽ 5.00

അഭിഷേകം 5.30 മുതൽ 9.00 വരെ.

ഉത്സവബലി 11.00

ഉത്സവബലി ദർശനം 12.30

പടിപൂജ 7.00

മുളപൂജ 7.45

ശ്രീഭൂതബലി 9.15

ഹരിവരാസനം 10.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com