ADVERTISEMENT

വടശേരിക്കര ∙ പുറമേ കാണാൻ മാത്രമല്ല ഉൾവശവും ‘ വെരി ക്ലീൻ.’ വടശേരിക്കര പഞ്ചായത്ത് ടൗണിൽ കാത്തിരിപ്പു കേന്ദ്രത്തോടു ചേർന്നു നിർ‌മിച്ച ‘ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ’ കാഴ്ചയാണിത്. റാന്നി താലൂക്കിൽ ഇത്രത്തോളം ഭംഗിയായി നിർമിച്ച മറ്റൊരു വഴിയിടമില്ല. 2021–22 വർഷത്തിൽ 6 ലക്ഷം രൂപ പഞ്ചായത്ത് ഇതിനായി നീക്കിവച്ചിരുന്നു. 

ആ തുക മതിയാകില്ലെന്നു കണ്ട് സ്പിൽ‌ ഓവർ‌ പ്രോജക്ടായി വകയിരുത്തിയിരിക്കുകയായിരുന്നു. നടപ്പു വർഷം വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. 18 ലക്ഷം രൂപ ചെലവഴിച്ചാണ് 13.7 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലും ശുചിമുറി സമുച്ചയം നിർമിച്ചത്. സ്ത്രീ സൗഹൃദമാണിത്. 7 ശുചിമുറികൾ ഇതിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. 

മണ്ണാരക്കുളഞ്ഞി–പമ്പാ ശബരിമല പാതയോടു ചേർന്നാണ് വഴിയിടം പണിതിട്ടുള്ളത്. പമ്പ, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, പെരുനാട്, അത്തിക്കയം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് ഇവിടെയാണ്. യാത്രക്കാർക്കും വ്യാപാരികൾക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് ഇതിന്റെ നിർമിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com