കനത്തകാറ്റ്: മരങ്ങൾ വീണ് വ്യാപക നഷ്ടം

pta-rain-wind
പയ്യനാമൺ ഗുരുമന്ദിരത്തിനു സമീപം റോഡിലേക്ക് തേക്കുമരം വീണപ്പോൾ.
SHARE

പയ്യനാമൺ ∙ പത്തലുകുത്തിയിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. പത്തലുകുത്തിയിൽ അജിത് കുമാറിന്റെ വീടിനു മുകളിലേക്ക് പാഴ്മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു വീണു. ജലഅതോറിറ്റിയുടെ സ്ഥലത്ത് ഉപയോഗശൂന്യമായി നിൽക്കുന്ന മരങ്ങളാണിവ. വീടിനു ഭീഷണിയാണെന്നും വെട്ടിമാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

തൊട്ടടുത്ത പുരയിടത്തിൽ നിന്ന വലിയ ആഞ്ഞിലി മരം അടുത്ത വസ്തുവിലേക്ക് പിഴുതുവീണു. പറമ്പിന്റെ ചുറ്റുമതിലും തകർന്നിട്ടുണ്ട്. പയ്യനാമൺ ഗുരുമന്ദിരത്തിനു സമീപം പറമ്പിൽ നിന്ന തേക്കുമരം ഒടിഞ്ഞു വീണു. പലഭാഗത്തും മരച്ചില്ലകൾ റോഡിലേക്കു വീണിട്ടുണ്ട്. കാറ്റിനെ തുടർന്ന് വ്യാപകമായി വൈദ്യുതി മുടക്കവുമുണ്ടായി.

pta-rain-news
1)പയ്യനാമൺ പത്തലുകുത്തിയിൽ ആഞ്ഞിലി മരം പിഴുതുവീണ് മതിൽ തകർന്ന നിലയിൽ. 2)പയ്യനാമൺ പത്തലുകുത്തിയിൽ അജിത് കുമാറിന്റെ വീടിനു മുകളിലേക്ക് പാഴ്മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു വീണപ്പോൾ.

കോന്നി ∙ മരങ്ങൾ ഒടിഞ്ഞു വീണത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. പത്തലുകുത്തി, ചാങ്കൂർമുക്ക്, മഞ്ഞക്കടമ്പ്, മഠത്തിൽകാവ്, ചൈനാമുക്ക്, അരുവാപ്പുലം എന്നിവിടങ്ങളിലാണ് മരം വീണ് ഗതാഗത തടസ്സമുണ്ടായത്. മഞ്ഞക്കടമ്പിൽ വീടിനു മുകളിലേക്കും വൈദ്യുതി തൂണിലേക്കും വീണ മരങ്ങളും  മുറിച്ചുമാറ്റി. ഇവിടെ വൈദ്യുതി ലൈൻ പൊട്ടി വീഴുകയും ചെയ്തിട്ടുണ്ട്. 

വൈദ്യുതി മുടങ്ങി

കോന്നി ∙ ഇന്നലെയുണ്ടായ കാറ്റിൽ വ്യാപകമായി മരങ്ങൾ ഒടിഞ്ഞു ലൈനിൽ വീണു വൈദ്യുതി മുടക്കമുണ്ടായി. പത്തനംതിട്ടയിൽ നിന്നു കോന്നി സബ് സ്റ്റേഷനിലേക്കുള്ള 33 കെവി ലൈനിൽ മരം വീണു കോന്നി മേഖലയിൽ പൂർണമായും വൈദ്യുതി മുടങ്ങി. 

പന്നിക്കണ്ടം മേഖലയിൽ 8 വൈദ്യുതി തൂണുകൾ ഒടിഞ്ഞിട്ടുണ്ട്. പയ്യനാമൺ, പത്തലുകുത്തി, കുപ്പക്കര, കൊന്നപ്പാറ, അളിയൻമുക്ക്, ചെങ്ങറ, അട്ടച്ചാക്കൽ മേഖലകളിലൊക്കെ വൈദ്യുതി ലൈനിലേക്ക് മരം വീണിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA