യാത്രക്കാർ സഹകരിച്ചു, സ്റ്റോപ്പുകളിൽ നിർത്താതെ പാഞ്ഞു; പരുക്കേറ്റ് കിടന്നയാൾക്കു കരുതലായി സ്വകാര്യ ബസ് ജീവനക്കാർ

kollam-accident-news-representative-image
SHARE

അടൂർ ∙ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ് റോഡരികിൽ കിടന്ന ബൈക്ക് യാത്രികനെ ആശുപത്രിയിലാക്കി സ്വകാര്യ ബസ് ജീവനക്കാർ. മങ്ങാട് സ്വദേശി യോഹന്നാനെയാണ് മംഗലത്ത് ബസിലെ ജീവനക്കാർ അടൂർ ജനറൽ ആശുപത്രിയിലാക്കിയത്. ഇന്നലെ വൈകിട്ട് ഏഴംകുളം പ്ലാന്റേഷൻ ജംക്‌ഷനിലാണ് അപകടമുണ്ടായത്. മംഗലത്ത് ബസ് അടൂരിലേക്കു വരുമ്പോഴാണ് യോഹന്നാൻ അപകടത്തിൽപെട്ട് റോഡിൽ കിടക്കുന്നതു കണ്ടത്.

ഉടൻതന്നെ ബസ് നിർത്തി ഡ്രൈവർ ബിബിൻ ബാബുവും കണ്ടക്ടർ വിപിനും ചേർന്ന് ബസിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇടയ്ക്ക് ഇറങ്ങേണ്ട യാത്രക്കാർ സഹകരിച്ചതോടെ സ്റ്റോപ്പുകളിൽ നിർത്താതെയാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് യാത്രക്കാരെ സെൻട്രൽ ജംക്‌ഷനിൽ ഇറക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS