ADVERTISEMENT

സീതത്തോട് ∙ കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) നേതൃത്വത്തിൽ ഗവിയിൽ നടക്കുന്ന ടൂറിസം പദ്ധതികളുടെ ഭാഗമായി തടി വീടുകളുടെ നിർമാണം പൂർത്തിയായി. കെഎഫ്ഡിസി പാക്കേ‍ജിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനിമുതൽ ഈ വീടുകളിൽ താമസിക്കാം. ഗവി അണക്കെട്ടിനു സമീപമാണ് 3 തടിവീടുകൾ ഉള്ളത്. ലക്ഷക്കണക്കിനു രൂപ വിനിയോഗിച്ച് കഴിഞ്ഞ കുറെ മാസങ്ങളായി ഇതിന്റെ നവീകരണ ജോലികൾ നടന്നുവരികയായിരുന്നു. തടിവീടുകൾക്കു സമീപം 2 ടെന്റുകളും ഉണ്ട്. ഇതിലും സഞ്ചാരികൾക്കു താമസിക്കാം.

തടിവീടുകളുടെ നിർമാണം വിലയിരുത്താൻ കഴിഞ്ഞ ദിവസം കെഎഫ്ഡിസി ചെയർപഴ്സൻ ലതികാ സുഭാഷ്, മാനേജിങ് ഡയറക്ടർ ജോർജ് പി.മാത്തച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. ഓൺലൈനിൽ ബുക്ക് ചെയ്താണ് പ്രവേശനം. ഗവിയിൽതന്നെ സഞ്ചാരികൾക്കു താമസിക്കുന്നതിനുള്ള മറ്റ് മുറികളുടെ നവീകരണ ജോലികളും നടക്കുന്നു.

സഞ്ചാരികൾക്കായി ബോട്ടിങ്, ട്രെക്കിങ് തുടങ്ങിയവയും ക്രമീകരിച്ചിട്ടുള്ളതായി ഡിവിഷൻ മാനേജർ കെ.വി.സജീർ പറഞ്ഞു. ഫോണിൽ വിളിച്ച് ബുക്ക് ചെയ്യാം. 9947492399, 8289821305.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com