അധ്യാപക ഒഴിവ്; വടശേരിക്കര ∙ കുമരംപേരൂർ സൗത്ത് എൽപി സ്കൂളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. നാളെ 4ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 9400297062
വികസനസമിതി യോഗം
റാന്നി ∙ താലൂക്ക് വികസനസമിതി യോഗം ജൂൺ 3ന് 10.30ന് റാന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. സമിതിയിൽ പരിഗണിക്കേണ്ട പരാതികൾ 31ന് വൈകിട്ട് 5ന് മുൻപ് താലൂക്ക് ഓഫിസിൽ ലഭിക്കണം. യോഗത്തിൽ താലൂക്കുതല ഉദ്യോഗസ്ഥരും സമിതിയംഗങ്ങളും മാത്രം പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.
കശുമാവ് തൈ വിതരണം
റാന്നി ∙ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിലെ അംഗങ്ങൾക്ക് സൗജന്യമായി കശുമാവ് തൈകൾ വിതരണം ചെയ്യും. ജൂൺ 15ന് മുൻപു അപേക്ഷ നൽകണം. ഫോൺ: 04735 226638.
ബിടെക്: അപേക്ഷ ക്ഷണിച്ചു
അടൂർ∙ ഐഎച്ച്ആർഡി അടൂർ എൻജിനീയറിങ് കോളജിൽ ഈ അധ്യയനവർഷം ബിടെക് കോഴ്സുകളിൽ എൻആർഐ സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. cea.ac.in, www.ihrdonline.org/ihrdnri എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. ജൂൺ 15 വൈകിട്ട് 5 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ റജിസ്ട്രേഷൻ ഫീസ് (ഓൺലൈനായോ / അടൂർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്) സഹിതം ജൂൺ 19-ന് വൈകിട്ട് 5നു മുൻപായി കോളജിൽ നൽകണം. വെബ്സൈറ്റ്: www.cea.ac.in, http://ihrd.ac.in/index.php 04734-231995, 8547005100.