ADVERTISEMENT

വിവിധ തസ്തികകളിലേക്ക് അഭിമുഖം: വെണ്ണിക്കുളം ∙ സർക്കാർ പോളിടെക്നിക് കോളജിൽ വർക്ക്ഷോപ്പ് സൂപ്രണ്ട്, ട്രേഡ്സ്മാൻ (ഫിറ്റിങ്), ട്രേഡ്സ്മാൻ (വെൽഡിങ്),ട്രേഡ്സ്മാൻ (ടർണിങ്), ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ/ട്രേഡ്സ്മാൻ തസ്തികകളിലെ താത്കാലിക ഒഴിവുകളിൽ 31 ന് 11നും സിവിൽ, ഓട്ടമൊബീൽ എൻജിനീയറിങ് വിഭാഗങ്ങളിൽ 3 ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവിൽ ജൂൺ 1ന് 11നും കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ 3 ഗെസ്റ്റ് ലക്ചറർ, ഒരു ഡമോൺസ്ട്രേറ്റർ എന്നീ ഒഴിവുകളിൽ ജൂൺ 2ന് 11നും അഭിമുഖം നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0469–2650228.

അഭിമുഖം നാളെ മുതൽ

മല്ലപ്പള്ളി ∙ ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, ഇംഗ്ലിഷ്, ഫിസിക്സ്, കംപ്യൂട്ടർ പ്രോഗ്രാമർ എന്നിവയിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം. നാളെ 11ന് കംപ്യൂട്ടർ പ്രോഗ്രാമറുടെയും ജൂൺ 1ന് 2ന് ഫിസിക്സിന്റെയും 3ന് 10.30ന് ബോട്ടണിയുടെയും 11.30ന് ഇംഗ്ലിഷിന്റെയും അഭിമുഖം ഓഫിസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8547005010.

അധ്യാപക ഒഴിവ്

തിരുവല്ല ∙ ഗവ.മോഡൽ പ്രി പ്രൈമറി സ്കൂളിൽ  ദിവസവേതനാടിസ്ഥാനത്തിൽ പ്രിപ്രൈമറി അധ്യാപകരുടെ ഒഴിവിലേക്കുള്ള മുഖാമുഖം 31ന് 10ന് ഓഫിസിൽ നടക്കും. പ്രി-പ്രൈമറി ട്രെയിനിങ് പാസായിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും അസ്സൽ രേഖയും സഹിതം എത്തണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com