ശബരിമല ∙ ശരണംവിളികൾ ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ പ്രതിഷ്ഠാ ദിന പൂജകൾക്കായി ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്. ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച ശേഷം മാളികപ്പുറം ക്ഷേത്രത്തിന്റെ താക്കോൽ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് കൈമാറി. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു.
തുടർന്നു ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചു. നിമിഷ നേരം കൊണ്ടാണു മേൽപാലവും തിരുമുറ്റവും ഭക്തരെ കൊണ്ട് നിറഞ്ഞത്. ഇന്നാണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് നട അടയ്ക്കും.