പത്തനംതിട്ട ∙ ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലയുടെ തണൽ 2023 പദ്ധതി ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിലിം പ്രൊഡ്യൂസർ സന്തോഷ് ടി. കുരുവിള ഉദ്ഘാടനം ചെയ്തു. ഇൻകാസ് സീനിയർ ലീഡർ ജോപ്പച്ചൻ തെക്കെകുറ്റ് വിളക്ക് കൊളുത്തി. പത്തനംതിട്ട ജില്ലയിലെ എല്ലാ പഞ്ചായത്തിലെയും അർഹരായ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണവും അബീർ മെഡിക്കൽ സെന്ററിനോട് ചേർന്ന് പ്രിവിലേജ് കാർഡിന്റെ വിതരണവും നടന്നു.
പ്രസിഡന്റ് റോൻസി മത്തായി, വൈസ് പ്രസിഡന്റ് പി.സി. ജെയിംസ്, യൂത്ത് വിങ് പ്രസിഡന്റ് അലൻ മാത്യു തോമസ്, യൂത്ത് വിങ് അഡ്വൈസറി മെമ്പർ ഷേറിൽ വി. ഫിലിപ്പ്, സെൻട്രൽ കമ്മിറ്റി ട്രഷറർ ഈപ്പൻ തോമസ്, ജനറൽ സെക്രട്ടറി സിബു എബ്രഹാം എന്നിവർ പങ്കെടുത്തു.