തീപിടിത്തം പേടിച്ച് കെഎംഎസ്‌സിഎൽ അടൂർ സംഭരണശാലയ്ക്ക് അഗ്നിരക്ഷാസേന കാവൽ
Mail This Article
പത്തനംതിട്ട∙ തീപിടിത്ത ഭീഷണിയെ തുടർന്നു മെഡിക്കൽ സർവീസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) അടൂരിലെ ജില്ലാ വെയർഹൗസിനു 4 ദിവസമായി അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റിന്റെ കാവൽ. പ്രതിദിനം 6100 രൂപ വാടക ഇനത്തിൽ കെഎംഎസ്‌സിഎൽ അഗ്നിരക്ഷാ സേനയ്ക്കു നൽകും. ചില ഗോഡൗണുകളിലെ തീപിടിത്തം വിവാദമായതോടെയാണു എല്ലാ ഗോഡൗണുകളിലും സുരക്ഷയ്ക്കായി അഗ്നിശമന സേനയെ നിയോഗിച്ചിരിക്കുന്നത്. അടൂരിൽ 3685 കിലോ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിട്ടുണ്ട്. ഇതിനു പുറമേ കേടുവന്ന മരുന്നുകളും ഉപകരണങ്ങളും സംഭരിച്ചിട്ടുണ്ട്.
ഓക്സിജൻ കോൺസൺട്രേറ്ററുകളും അനുബന്ധ ഉപകരണങ്ങളും ഇതിൽ തന്നെയാണുള്ളത്. അഗ്നിബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അഗ്നിരക്ഷാസേന നടത്തിയ സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.തീപിടിത്തം ഉണ്ടായാൽ ഉപയോഗിക്കാൻ കെട്ടിടത്തിൽ ആകെയുളളത് അഗ്നിശമനികൾ മാത്രമാണ്.