ADVERTISEMENT

തെള്ളിയൂർ∙ എഴുമറ്റൂർ പഞ്ചായത്ത് ഓഫിസിന്റെ സമ്മേളന മുറിയുടെ തടി നിർമിത കതക് തകർത്ത നിലയിൽ. മുകളിലത്തെ നിലയിൽ സൂക്ഷിച്ചിരുന്ന കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലെ ഉപയോഗിക്കാത്ത ഉൽപന്നങ്ങൾ നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം. ഇടനാഴിയിലൂടെ കടന്ന് ഗ്ലാസ് അലുമിനിയം ചട്ടക്കൂടിൽ നിർമിത ചില്ലുവാതിൽ തള്ളി നീക്കിയാണു മോഷ്ടാവ് ഇതിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത് ബുധനാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. സംഭരണമുറിയിൽ സൂക്ഷിച്ചിരുന്ന ഉൽപന്നങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സമീപത്തുനിന്നു ബെഡ് ഷീറ്റുകൾ അടുക്കിവച്ചിരുന്ന ഒഴിഞ്ഞ പെട്ടികൾ കണ്ടെത്തിയിട്ടുണ്ട്. 

ഉൽപന്നം സൂക്ഷിച്ച മുറിയിൽ നിന്നു സമ്മേളന മുറിയിലേക്കു പ്രവേശിക്കുന്ന വാതിലിന്റെ ചട്ടത്തിനുള്ളിലെ തടിക്കഷ്ണം തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇളകിയ നിലയിലാണ്. േഖകൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് അധികൃതർ പറയുന്നത്. കോയിപ്രം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com