ADVERTISEMENT

ഇരവിപേരൂർ ∙ സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾ ഒന്നും ഇപ്പോൾ അടച്ചിടേണ്ട അവസ്ഥയില്ലെന്നും പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തിയതോടെ ഈ വർഷം 10 ലക്ഷത്തിലധികം  കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ചേർന്നെന്നും മന്ത്രി വീണാ ജോർജ്.മുരിങ്ങശ്ശേരി ഗവ. എൽപി സ്കൂളിൽ പുതുതായി നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, പുല്ലാട് എഇഒ ബി.ആർ.അനില, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കെപിസിസി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ബ്ലോക്ക് പഞ്ചായത്തംഗം എൽസ തോമസ്, പഞ്ചായത്തംഗങ്ങളായ ജോസഫ് മാത്യു, ആർ.ജയശ്രീ, അമിത രാജേഷ്, വിനീഷ് കുമാർ, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, പ്രിയ വർഗീസ്, ജിൻസൺ വർഗീസ്, ബിജി ബെന്നി, എം.എസ്.മോഹൻ, അനിൽ് ബാബു, കെ.കെ.വിജയമ്മ, ഷേർളി ജയിംസ്, പ്രധാനധ്യാപിക എസ്.ആശ, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൽ.രാഗിണി, പിടിഎ പ്രസിഡന്റ് ടി.ജി.ശന്തനു, സ്കൂൾ വികസന സമിതി ചെയർമാൻ റെജി കാക്കനാട്ടിൽ, തമ്പു പനോടിൽ, ബിജു ഉമ്മൻ, പഞ്ചായത്ത് സെക്രട്ടറി ബിന്നി ജോർജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com