ADVERTISEMENT

ആറന്മുള ∙ നാടിന് തണലൊരുക്കാൻ കൈകളിൽ വൃക്ഷത്തൈകളുമായി ആറന്മുളയിലെ പാടത്തിന് നടുവിലൂടെ അശോകൻ സഞ്ചരിച്ചത് 14 വർഷം മുൻപുള്ള ഒരു പരിസ്ഥിതി ദിനത്തിലാണ്. അശോകൻ അന്ന് ഏറ്റുവാങ്ങിയ വെയിൽ പിന്നീട് നാടിന് തണൽ വിരിച്ചു. ആറന്മുള എൻജിനീയറിങ് കോളജ് മുതൽ കുളമാപ്പൂഴി വരെയുള്ള ഏകദേശം ഒരു കിലോമീറ്ററോളം ദൂരം വരുന്ന പാടത്തിന്റെ നടുവിൽ ആ മരങ്ങൾ ഇപ്പോൾ കാണാം. കാക്കക്കാലിന്റെ തണൽപോലും ഇല്ലാതിരുന്ന ഇടങ്ങളിലും അശോകൻ തൈകൾ നട്ടത് നാടിന് പിന്നീട് ഗുണകരമായി. ആറന്മുള ഐക്കര ജംക്‌ഷൻ മുതൽ എൻജിനീയറിങ് കോളജിന്റെ സൈഡിലുള്ള കുളമാപ്പൂഴിക്കു പോകുന്ന റോഡിൽ ഏകദേശം 90 മരങ്ങൾ നട്ടതായി ഇദ്ദേഹം പറയുന്നു.

പേര, വാക, ഞാവൽ, ബദാം തുടങ്ങിയവയാണ് വൃക്ഷങ്ങളിൽ ഏറെയും. തൈകൾക്ക് തുടർച്ചയായി സംരക്ഷണവും നൽകി. വഴിയോരത്ത് നട്ട തൈകളിൽ ചിലത് നശിച്ചുപോയപ്പോൾ ഉടനെ പകരം തൈകൾ എത്തിച്ച് സംരക്ഷിച്ചു. പരിസ്ഥിതി ദിനത്തിൽ മാത്രമുള്ള തൈ നടീലിൽ ഒതുങ്ങാതെയുളള പരിപാലനമാണ് അശോകന്റെ പ്രവർത്തനം.റോഡിന്റെ വശത്ത് തണൽമരങ്ങൾ പന്തലിച്ചു നിൽക്കുന്ന കാഴ്ച മനോഹരമാണ്. കാൽനട യാത്രക്കാർക്ക് തണലേകാൻ ഈ മരങ്ങളുണ്ട്. ഇതിന് തൊട്ടടുത്താണ് വളരെ വിസ്തൃതിയുള്ള കൈപ്പാല ചാലും പാടശേഖരങ്ങളും. 

ഇവിടെ വന്ന് ഇരിക്കാനുള്ള നാലുമണിക്കാറ്റ് പദ്ധതി നടപ്പിൽ വരുത്തുകയും കൈപ്പാല ചാൽ ടൂറിസം സാധ്യതകൾക്ക് പ്രയോജനപ്പെടുത്തി ഈ പ്രദേശത്തിന്റെ വികസനം നടപ്പാക്കാവുന്നതാണ് എന്നും അശോകൻ മാവുനിൽക്കുന്നതിൽ പറയുന്നു. ആറന്മുള പാടശേഖരസമിതിയുടെയും ആറന്മുള വികസന സമിതിയുടെയും സെക്രട്ടറി കൂടിയാണ് അശോകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com