ADVERTISEMENT

പത്തനംതിട്ട ∙ ഇന്ത്യ മതരാഷ്ട്രത്തിലേക്ക് നീങ്ങുകയാണോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് എഴുത്തുകാരൻ എം.എൻ. കാരശ്ശേരി. വള്ളിക്കോട് വായനശാല സംഘടിപ്പിച്ച കടമ്മനിട്ട സാഹിത്യോത്സവത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏത് മതരാഷ്ട്രം വന്നാലും അവിടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വരിക സ്ത്രീകളാണ്. കർണാടക തിരഞ്ഞെടുപ്പു ഫലത്തിൽ സന്തോഷിക്കുന്ന ആളാണ് താൻ. കോൺഗ്രസുകാരനല്ലെങ്കിലും കോൺഗ്രസ് നശിക്കരുതെന്ന് ആഗ്രഹിക്കുന്നു. രാജ്യത്ത് കോൺഗ്രസിന്റെ പ്രസക്തി അറിയാത്തത് കോൺഗ്രസുകാർക്ക് മാത്രമാണെന്നും എം.എൻ.കാരശ്ശേരി പറഞ്ഞു. ‘മതപ്പാടുകൾ’ പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനം സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന ഓർമയിൽ കടമ്മനിട്ട ചർച്ചയിൽ ഡോ.കെ.എസ്.രവികുമാർ, ശാന്ത കടമ്മനിട്ട, വള്ളിക്കോട് വിക്രമൻ, ബിനു ജി.തമ്പി എന്നിവർ പങ്കെടുത്തു. കുമ്പളത്ത് പത്മകുമാർ അധ്യക്ഷത വഹിച്ചു. അരുൺ എഴുത്തച്ഛൻ, പി.അയ്യപ്പദാസ്, ആർദ്ര നമ്പ്യാർ, എന്നിവർ പ്രസംഗിച്ചു.

കാലം, കവിത, കടമ്മനിട്ട എന്ന വിഷയത്തിൽ നടന്ന ചർച്ച കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാഴമുട്ടം മോഹൻ അധ്യക്ഷത വഹിച്ചു. ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്, വിനോദ് ഇളകൊള്ളൂർ, ഡോ. നിബുലാൽ വെട്ടൂർ, സുരേഷ് പനങ്ങാട്, വള്ളിക്കോട് രമേശൻ, മോഹൻകുമാർ വള്ളിക്കോട് എന്നിവർ പങ്കെടുത്തു. പുതിയ കാലം പുതിയ എഴുത്ത് എന്ന വിഷയത്തിൽ ശിവൻ എടമന, ശ്രീപാർവതി, നിബുലാൽ വെട്ടൂർ, ചന്ദ്രബാബു പനങ്ങാട്, പി.ജി.ശശിധരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com