ADVERTISEMENT

റാന്നി ∙ വിദ്യാർഥിയെ ആൾ താമസമില്ലാത്ത വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്ങാടി  അലങ്കാരത്ത് അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് ആഷിഖിനെയാണ് (16) പുതുശേരിമല വാലുപുരയിടത്തിൽപടി കാവടശേരിൽ ജയിംസിന്റെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. പ്ലസ് വൺ പ്രവേശനത്തിനു തയാറെടുക്കുകയായിരുന്നു ആഷിഖ്. 

ശനിയാഴ്ച രാത്രി 11.30യോടെയാണ് ആഷിഖ്  കിണറ്റിൽ വീണതെന്നു കരുതുന്നു. ആഷിക്കിനെ കാണാതെ വീട്ടുകാർ രാത്രി തിരച്ചിൽ നടത്തിയിരുന്നു. സഹോദരൻ പറഞ്ഞാണ് പുതുശേരിമലയിൽ പോകാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്. രാവിലെ ഇവർ നടത്തിയ തിരച്ചിലിലാണ് വാലുപറമ്പിൽപടി–പുന്നശേരിൽപടി റോഡരികിൽ ആഷിഖിന്റെ ബൈക്കു കണ്ടത്. ഉയരത്തിൽ ചുറ്റുമതിലില്ലാത്ത കിണറിന്റെ വല പൊട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ ബന്ധുക്കളാണ് അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചത്. 

സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മോർച്ചറിയിലേക്കു മാറ്റി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ഇന്നു ബന്ധുക്കൾക്കു വിട്ടു കൊടുക്കും. മാതാവ്: സബീന. സഹോദരങ്ങൾ: നൗഫൽ, മുഹമ്മദ് ആദിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com