ADVERTISEMENT

ആറന്മുള ∙ പാർട്ടി അനുഭാവിയായ വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റി മുൻ അംഗം പൊലീസിൽ കീഴടങ്ങി. പാർട്ടി മല്ലപ്പുഴശേരി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജേക്കബ് തര്യൻ (69) ആണ് ഇന്നലെ ആറന്മുള സ്റ്റേഷനിൽ കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യത്തിനായി ജേക്കബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായ ശേഷം ജാമ്യത്തിനായി അവിടെയുള്ള കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിർദേശം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പത്തനംതിട്ടയിലെ ഒന്നാം ക്ലാസ് മജിസ്ട്രേട്ടു കോടതിയിൽ പൊലീസ് ഹാജരാക്കിയ ജേക്കബിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

വീട്ടമ്മയെ കടന്നു പിടിച്ചതിനും മോശമായി പെരുമാറിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്. ആരോപണം ഉയർന്നതിന് പിന്നാലെ വസ്തുത അന്വേഷണത്തിന് പാർട്ടി ജില്ലാ നേതൃത്വം 3 അംഗ കമ്മിഷനെ നേരത്തെ നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിനു മുൻപ് വീട്ടമ്മ ജേക്കബ് തര്യനെതിരെ ആറന്മുള പൊലീസിൽ പരാതി നൽകി. കേസ് എടുത്തതോടെ പ്രതിരോധത്തിലായ പാർട്ടി നേതൃത്വം ജേക്കബിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് മേയ്‌ 11ന് സസ്പെൻഡ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com