ADVERTISEMENT

കാതോലിക്കേറ്റ് കോളജിൽ ജൂലൈ എട്ടിന് മെഗാ തൊഴിൽമേള : പത്തനംതിട്ട∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കാതോലിക്കേറ്റ് കോളജും ചേർന്നു സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ജൂലൈ 8ന് കാതോലിക്കേറ്റ് കോളജിൽ നടത്തും. 50ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പരിഗണന ലഭിക്കും. എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം, പാരാ മെഡിക്കൽ, ബാങ്കിങ്, ഇ കൊമേഴ്സ്, മാനേജ്മെന്റ്, ഐടി തുടങ്ങിയ മേഖലകളിൽ‍ യോഗ്യതയും പ്രാവീണ്യവും ഉള്ളവർക്കു മേളയിൽ പങ്കെടുക്കാം. കൂടാതെ അടൂർ, തിരുവല്ല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 15നും 22നും മിനിജോബ് ഫെസ്റ്റുകളും നടത്തും. ഉദ്യോഗാർഥികൾക്ക് അവരുടെ താലൂക്കുകളിലെ‍ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഇതുമായി ബന്ധപ്പെട്ട റജിസ്ട്രേഷനും അന്വേഷണങ്ങൾക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും, ഉദ്യോഗാർഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്: 0468 2222745, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ – റാന്നി: 04735 224388, അടൂർ: 04734 224810, തിരുവല്ല: 0469 2600843, മല്ലപ്പള്ളി: 0469 2785434.

അഭിമുഖം 14 മുതൽ

പത്തനംതിട്ട ∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (യുപിഎസ്) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി 14 നും  മാത്തമാറ്റിക്സ് (മലയാളം മീഡിയം)  ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി 15, 16 തീയതികളിലും ജില്ലാ പിഎസ്‌സി ഓഫിസിൽ അഭിമുഖം നടത്തും. ഹിന്ദി തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി 16 ന് കൊല്ലം മേഖലാ പിഎസ്‌സി ഓഫിസിൽ അഭിമുഖം നടത്തും.  ഉദ്യോഗാർഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകൾ, ഇവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം എത്തണം. 0468 2222665

ഒഴിവുകൾ

പുളിക്കീഴ് ∙ ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ നിരണം പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിന് സിലക്‌ഷൻ ലിസ്റ്റ് തയാറാക്കുന്നതിനുള്ള അഭിമുഖം 13, 14, 15 തീയതികളിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.\ഇത് സംബന്ധിച്ച കത്ത് ലഭിക്കാത്ത അപേക്ഷകർ പുളിക്കീഴ് ഐസിഡിഎസ് ഓഫിസുമായി ബന്ധപ്പെടണം. 0469-2610016.

തിരുവല്ല ∙ ചുമത്ര ഗവ. യുപി സ്കൂളിൽ എൽപിഎസ്എയുടെ താത്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 12 ന് 10 മണിക്ക് സ്കൂളിലെത്തണം. ടിടിസി, കെ-ടെറ്റ് നിർബന്ധമാണ്.

നിരണം ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 12 ന് 10 മണിക്ക് എത്തണം.

കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ 2023–24 അധ്യയനവർഷത്തേക്ക് ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി 13ന് 10.30ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.cek.ac.in ഫോൺ: 0469–2678983, 2677890.

നെടുമ്പ്രം ∙ പഞ്ചായത്തിലെ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് / ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ / ഐടിഐ സർവെയർ യോഗ്യതയുള്ള ഉദ്യോഗാർഥികളെ എന്യുമറേറ്റർ കം ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായി താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20നകം അപേക്ഷ നൽകണം. വിശദാംശങ്ങൾ ഓഫിസിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ അറിയാം.

സൗജന്യ പരിശീലനം

തിരുവല്ല ∙ നഗരസഭയിൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, ബേക്കറി ഉൽപന്നങ്ങളുടെ 10 ദിവസത്തെ സൗജന്യ പരിശീലനം 21ന് ആരംഭിക്കും. റജിസ്ട്രേഷന്: 83300 10232.

ഗുണഭോക്തൃ ഫോം

കുറ്റൂർ ∙ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗുണഭോക്തൃ ഫോം പഞ്ചായത്ത് ഓഫിസിലും ജനപ്രതിനിധികൾ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 12നു വൈകിട്ട് 3ന് മുൻപായി ലഭിക്കണം.

മുട്ടക്കോഴിക്കുഞ്ഞ്

പുളിക്കീഴ് ∙ മൃഗാശുപത്രിയിൽ 12ന് രാവിലെ 10ന് അറുപത് ദിവസമായ മികച്ചയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. 82818 72715.

വൈദ്യുതി മുടക്കം

മണിപ്പുഴ വൈദ്യുതി സെക്‌ഷൻ പരിധിയിൽ ചാത്തങ്കരി കടവ്, ക്ഷേത്രം, ഐരാമ്പള്ളി, തോണിപ്പാലം, ജനസേവ, മലങ്കര, സിഎംഎസ് മണക്ക്, തൊട്ടോടിപ്പടി, ഒറ്റത്തെങ്ങ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ.

കാലവർഷം: കൺട്രോൾറൂം തുറന്നു

പത്തനംതിട്ട ∙ കാലവർഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനു കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കൺട്രോൾ റൂം 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ അറിയിച്ചു.

കൺട്രോൾ റൂം നമ്പറുകൾ

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0468 2322515, 8078808915. ടോൾഫ്രീ നമ്പർ: 1077.താലൂക്ക് ഓഫിസ് അടൂർ: 04734 224826. കോഴഞ്ചേരി: 0468 2222221. കോന്നി: 9446318980. റാന്നി: 04735 227442. മല്ലപ്പള്ളി: 0469 2682293. തിരുവല്ല: 0469-2601303

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com