വനിതാകമ്മിഷൻമെഗാ അദാലത്ത് 13ന് : പത്തനംതിട്ട ∙ കേരള വനിതാ കമ്മിഷൻ 13 ന് 10ന് പത്തനംതിട്ടയിലെ സർക്കാർ അതിഥി മന്ദിരം ഹാളിൽ മെഗാ അദാലത്ത് നടത്തും.
പുകരഹിത കുടംപുളി നിർമാണ പരിശീലനം
തെള്ളിയൂർ ∙ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിൽ 13ന് 10ന് പുകരഹിത കുടംപുളി നിർമാണ പരിശീലനം നടക്കും. 12 ന് വൈകിട്ട് 4ന് മുൻപ് 8078572094 നമ്പരിൽ റജിസ്റ്റർ ചെയ്യണം. സമയം: രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ
ജൂനിയർ റസിഡന്റ് വോക്ക് ഇൻ ഇന്റർവ്യു 20ന്
കോന്നി ∙ ഗവ.മെഡിക്കൽ കോളജിൽ കരാർ വ്യവസ്ഥയിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കാനുള്ള വോക്ക് ഇൻ ഇന്റർവ്യു 20ന് 10.30ന് നടത്തും. എംബിബിഎസ് ബിരുദധാരികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയിൽ രേഖകൾ തുടങ്ങിയവയുടെ അസ്സലും പകർപ്പുമായി എത്തണം. രാവിലെ 9 മുതൽ 10വരെയായിരിക്കും റജിസ്ട്രേഷൻ. പ്രവൃത്തി പരിചയമുള്ളവർക്കും പത്തനംതിട്ട ജില്ലയിലുള്ളവർക്കും മുൻഗണ. 0468 2344823, 2344803.
പരീക്ഷാ റജിസ്ട്രേഷൻ
തൃശൂർ ∙ ആരോഗ്യ സർവകലാശാല ജൂലൈ 10ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഡിഎസ് സപ്ലിമെൻററി (2010 ആൻഡ് 2016 സ്കീം) പരീക്ഷയ്ക്ക് 12 മുതൽ 22 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം.
അനസ്തീസിയ ടെക്നിഷ്യൻ
കോഴഞ്ചേരി∙ ജില്ലാ ആശുപത്രിയിൽ അനസ്തീസിയ ടെക്നിഷ്യൻ ഒഴിവുണ്ട്. പ്രായപരിധി 36. ഗവ. അംഗീകൃത യോഗ്യത ഉളളവർ 16ന് മുൻപായി അപേക്ഷിക്കണം.
അഭിമുഖം 15ന്
പത്തനംതിട്ട∙ ജില്ലയിൽ സൈനിക ക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (വിമുക്തഭടൻ മാത്രം) (കാറ്റഗറി നം.749/2021) തസ്തികയുടെ 09.02.2023 ൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി 15 ന് ജില്ലാ പിഎസ്‌സി ഓഫിസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ സന്ദർശിക്കുക. 0468 2222665.
അധ്യാപക ഒഴിവ്
പൊടിയാടി ∙ ഗവ.എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപിഎസ്എ അധ്യാപക ഒഴിവിലേക്കുള്ള മുഖാമുഖം 12നു 10.30ന് ഓഫിസിൽ നടക്കും. ടിടിസി, കെ ടെറ്റ്, ഡിഇഡി യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം എത്തണം.