ADVERTISEMENT

മല്ലപ്പള്ളി ∙ കർക്കടകവാവ് ദിനത്തിൽ പിതൃസ്മരണയിൽ വിവിധ ക്ഷേത്രങ്ങളിലെ സ്നാനഘട്ടങ്ങളിൽ ബലിയർപ്പിച്ച് ആയിരങ്ങൾ.തിരുമാലിട മഹാദേവക്ഷേത്രത്തിന്റെ ക്ഷേത്രക്കടവിൽ നടന്ന ബലിതർപ്പണത്തിന് ശ്രീവത്സം കൃഷ്ണൻകുട്ടി കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ മേൽശാന്തി ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പിതൃപൂജയുംതുടർന്ന് അന്നദാനവും നടന്നു.കല്ലൂപ്പാറ ഭഗവതിക്ഷേത്രം ക്ഷേത്രക്കടവിൽ നടന്ന ബലിതർപ്പണത്തിന് കുറിച്ചി പുതുമന ഇല്ലത്ത് മോഹനൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ പിതൃപൂജയും അന്നദാനവും നടന്നു.

pathanamthitta-ambattubhakam-and-mavadeva-mahavishnu-vavubali
1.അമ്പാട്ടുഭാഗം പോരിട്ടിക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന പിതൃബലിതർപ്പണം. 2. മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ സ്നാനഘട്ടത്തിൽ ശുദ്ധിവരുത്തി വിശ്വാസികൾ പിതൃമോക്ഷപ്രാപ്തിക്കായി നടത്തിയ ബലിതർപ്പണം.ചിത്രം:മനോരമ

കീഴ്‌വായ്പൂര് ഈശ്വരമംഗലം മഹാദേവക്ഷേത്രം ക്ഷേത്രക്കടവിൽ ബലിതർപ്പണവും തുടർന്ന് ക്ഷേത്രത്തിൽ തിലഹോമവും പിതൃപൂജയും നടന്നു. വായ്പൂര് കീഴ്തൃക്കേൽ ശ്രീകൃഷ്ണക്ഷേത്രക്കടവിലും കുന്നന്താനം അമ്പാടി ലക്ഷ്മിനാരായണ ക്ഷേത്രത്തിലും പിതൃബലിതർപ്പണം നടന്നു. അമ്പാട്ടുഭാഗം പോരിട്ടിക്കാവ് ദേവീക്ഷേത്രക്കടവിൽ നടന്ന പിതൃബലിതർപ്പണത്തിന് സന്തോഷ് കരുനാഗപ്പള്ളി കാർമികത്വം വഹിച്ചു. പിതൃബലിയും നടന്നു.

മണിമല ∙ ഇക്കുറിയും പതിവ് തെറ്റിക്കാതെ സർക്കാർ ചീഫ്‌വിപ്പ് ഡോ. എൻ. ജയരാജ് ബലിതർപ്പണത്തിനു മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെ കടവിലെത്തി. ഇത്തവണ ജയരാജ് മാത്രമാണ് എത്തിയത്. ഭാര്യയും മകളും അടങ്ങുന്ന കുടുംബം മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തിൽ എത്തിയാണ് ബലിതർപ്പണം നടത്തിയത്. ഡോ. എൻ.ജയരാജാണ് മണിമലക്കാവ് ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള സംവിധാനം ഒരുക്കിയത്.

തൃച്ചേർപ്പുറം ∙ ശങ്കരനാരായണ മഹാദേവക്ഷത്തിലെ സ്നാനഘട്ടത്തിൽ ശുദ്ധിവരുത്തി പതിനായിരങ്ങൾ പൂർവികസ്മരണയില്‍ കർക്കടകവാവില്‍ പിതൃബലി അർപ്പിച്ചു. കർക്കടക മാസത്തിലെ അമാവാസി ദിവസം മാത്രം പ്രവേശനമുള്ള ഗുഹയിൽ നിന്ന് പ്രസാദവും തീർഥവും കൈകളിൽ ഗുഹയിൽ നിന്ന് വിരൽ തൊട്ടെടുക്കാൻ വിശ്വാസികൾക്ക് കാത്തുനിൽക്കേണ്ടിവന്നു. പുലർച്ചെ മുതൽ പതിനായിരങ്ങളാണ് പിതൃമോക്ഷപുണ്യം തേടി എത്തിയത്.

 ഇന്നലെ രാവിലെ ശക്തമായി മഴപെയ്തെങ്കിലും പിന്നീട് പ്രസന്നമായ കാലാവസ്ഥയായതിനാൽ പിതൃതർപ്പണച്ചടങ്ങുകളെ ബാധിച്ചില്ല. ബലിതർപ്പണങ്ങള്‍ പൂർണമായി സമർപ്പിക്കാൻ കഴിഞ്ഞ ആത്മനിര്‍വൃതിയിലാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്.

പെരുമ്പെട്ടി

പെരുമ്പെട്ടി ∙ മഹാദേവ മഹാവിഷ്ണു ക്ഷേത്ര ആൽത്തറക്ക് സമീപം പ്രത്യേക പന്തലില്‍ രാവിലെ 6 ന് ആരംഭിച്ച ബലിതർപ്പണം 11. 30വരെ നീണ്ടു. കർക്കടക മാസത്തിലെ അമാവാസി ദിവസത്തിൽ ബലിതർപ്പണം നടത്തിയാൽ ഭൂമിയിൽ നിന്നു മൺമറഞ്ഞുപോയ പൂർവികരായ പിതൃക്കളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കുമെന്ന ഹൈന്ദവ വിശ്വാസത്തിൽ ആയിരങ്ങളാണ് ബലിയര്‍പ്പിച്ച് മടങ്ങി.അജിത് കുമാർ കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ പിതൃപൂജ, തിലഹോമം, തിടപ്പള്ളി പൂജ എന്നിവ നടന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com