ADVERTISEMENT

പത്തനംതിട്ട∙ ജില്ലാ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ തിളക്കമാർന്ന നേട്ടം കൊയ്ത് സഹോദരിമാർ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചാംപ്യൻഷിപ്പിൽ ജൂനിയ ലിസ് തോമസ്, ജുവീന ജിസ് തോമസ്, ജുലേന ജിസ് തോമസ് എന്നിവർ ചേർന്ന് ഒരു വീട്ടിലേക്കെത്തിച്ചത് 13 സ്വർണ മെഡലുകളാണ്. 7 മുതൽ 9 വയസ്സു വരെയുള്ളവരുടെ വിഭാഗത്തിൽ ജുലേനയും 9–11 വിഭാഗത്തിൽ ജുവീനയും 5 വീതം സ്വർണം നേടിയപ്പോൾ കുടുംബത്തിലെ ഏറ്റവും സീനിയറായ ജൂനിയ 11–14 വിഭാഗത്തിൽ നേടിയത് 3 സ്വർണം.

ഫ്രീ സ്കേറ്റിങ്, പെയർ സ്കേറ്റിങ്, സോളോ ഡാൻസ്, കപ്പിൾ ഡാൻസ്, ക്വാർട്രെറ്റ് എന്നീ ഇനങ്ങളിൽ ജുലേനയും ജുവീനയും ജേതാക്കളായപ്പോൾ ഫിഗർ സ്കേറ്റിങ്, സോളോ ഡാൻസ്, ക്വാർട്രെറ്റ് എന്നീ ഇനങ്ങളിലാണു ജൂനിയയുടെ നേട്ടം.2018ലാണ് മൂവരും റോളർ സ്കേറ്റിങ്ങിലേക്കു ശ്രദ്ധ തിരിച്ചത്. സ്കേറ്റിങ്ങിൽ താളം കണ്ടെത്തിയതോടെ വാഴമുട്ടം സ്വദേശിയും 2019 ഇൻലൈൻ ഫ്രീ സ്കേറ്റിങ് മുൻ ലോക ചാംപ്യനുമായ അഭിജിത്തിനു കീഴിൽ ദിവസവും 4 മണിക്കൂർ വരെയായി പരിശീലനം.

കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ ജുലേന ഫ്രീ സ്കേറ്റിങ്ങിൽ വെള്ളിയും പെയർ സ്കേറ്റിങ്ങിൽ വെങ്കലവും നേടിയിരുന്നു. ഇതേ ചാംപ്യൻഷിപ്പിൽ ജുവീനയ്ക്കു പെയർ സ്കേറ്റിങ്ങിലും ജൂനിയയ്ക്കു ക്വാർട്രെറ്റിലും വെങ്കലവും ലഭിച്ചിരുന്നു. നവംബർ ആദ്യവാരം പാലക്കാടു നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണു മൂവരും. അയിരൂർ ചെറുവംപ്ലാവിൽ തോമസ് പോളിന്റെയും എലിസബത്ത് മേരി ഫിലിപ്പിന്റെയും മക്കളാണ്.?

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT