പത്തനംതിട്ട ജില്ലയിൽ ഇന്ന് (28-09-2023); അറിയാൻ, ഓർക്കാൻ

Mail This Article
ഇൻസ്ട്രക്ടർ ഒഴിവ്: ചെന്നീർക്കര ∙ ഗവ. ഐടിഐയിൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ, ഇലക്ട്രീഷൻ ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകളുണ്ട്.ഒക്ടോബർ 5ന് 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഐടിഐയിൽ ഹാജരാകണം. 0468 2258710
വനിതാസഹകരണ സൊസൈറ്റി ഉദ്ഘാടനം നാളെ
പന്തളം ∙ ചേരിക്കൽ ത്രീസ്റ്റാർ വനിതാ വ്യവസായ സഹകരണ സൊസൈറ്റിയുടെ ഉദ്ഘാടനം നാളെ നടക്കും. 4ന് ത്രീസ്റ്റാർ ക്ലബ് അങ്കണത്തിൽ പൊതുസമ്മേളനം മുൻ മന്ത്രി കെ.കെ.ഷൈലജ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷൈജു ഭാസ്കർ അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും. വിദ്യാഭ്യാസ അവാർഡ് ദാനവും ആരോഗ്യപ്രവർത്തകരെ ആദരിക്കലും ചടങ്ങിൽ നടക്കും. വ്യാവസായികാടിസ്ഥാനത്തിൽ ചപ്പാത്തി ഉൽപാദനമാണ് ആദ്യ സംരംഭമെന്ന് ക്ലബ് സെക്രട്ടറി പ്രമോദ് കണ്ണങ്കര, വനിതാ വേദി പ്രസിഡന്റ് സുരഭി രഞ്ജിത്ത് എന്നിവർ പറഞ്ഞു. മിതമായ നിരക്കിൽ ഇവ ലഭ്യമാക്കും. രണ്ടാം ഘട്ടത്തിൽ ധാന്യ പൊടികൾ, സോപ്പ് നിർമാണം ഉൾപ്പടെ തുടങ്ങുമെന്നും അവർ പറഞ്ഞു.
വയോജന വാരാചരണം ഒന്നുമുതൽ
റാന്നി ∙ ഒക്ടോബർ 1 മുതൽ 7 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വയോജന വാരാചരണം നടത്തുന്നതിന് കേരള വയോജന വേദി ജില്ലാ നേതൃ യോഗം തീരുമാനിച്ചു. പ്രസിഡന്റ് രാജേന്ദ്രപണിക്കർ അധ്യക്ഷനായി. സെക്രട്ടറി രാജേന്ദ്രൻ കർത്താ, ആർ.സി.നായർ, വി.പി.മാത്യു, കുര്യൻ തോമസ്, രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
സ്വച്ഛ് ഹി സേവാ ക്യാംപെയ്ൻ ശുചിത്വ റൺ
റാന്നി ∙ സ്വച്ഛ് ഹി സേവാ ക്യാംപെയ്ന്റെ ഭാഗമായി നാളെ 19നു ശുചിത്വ റൺ നടക്കും. ജനങ്ങൾക്കു ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും നാട് സമ്പൂർണ ശുചിത്വ ഗ്രാമമാക്കി മാറ്റുന്നതിനുമുള്ള യജ്ഞത്തിൽ എല്ലാവരേയും പങ്കാളികളാക്കാനാണു കൂട്ടയോട്ടം നടത്തുന്നത്. പെരുമ്പുഴ നിന്നു കൂട്ടയോട്ടം ആരംഭിക്കും. പൊലീസ് സ്റ്റേഷൻ പടിയിൽ സമാപിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് അറിയിച്ചു
ഇന്നത്തെ പരിപാടി
∙ കാവുംഭാഗം സെന്റ് മൽക്ക് ഓർത്തഡോക്സ് പള്ളി: പെരുന്നാൾ. ഗാനശുശ്രൂഷ. 6.45, വചനശുശ്രൂഷ. 7.15.
∙ നെടുമ്പ്രം സെന്റ് വിൻസന്റ് ഡി പോൾ മലങ്കര കത്തോലിക്കാ പള്ളി: തിരുനാൾ. കുർബാന. 6.00, കുടുംബ നവീകരണ ധ്യാനം. 7.00.
∙ കോന്നി ടൗൺ മുസ്‌ലിം ജമാഅത്ത്: നബിദിനാഘോഷം. മൗലിദ് പാരായണം, നേർച്ചവിതരണം. 8.00, മദ്രസ വിദ്യാർഥികളുടെ ദഫ്മുട്ട് പര്യടനം. 5.30.