കാൽപ്പന്തിൽ പെൺകരുത്ത് തീർത്ത് പുതുശേരി സ്കൂൾ

Mail This Article
×
പുതുശേരി ∙ കാൽപന്തുകളിയിൽ പെൺകുട്ടികളുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ പുതുശേരി എംജിഡി ഹൈസ്കൂൾ. ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും മികവുകാട്ടിയാണ് ഈ സ്കൂളിലെ കുട്ടികൾ വരവറിയച്ചത്. സ്കൂളിലെ നാലു പെൺകുട്ടികൾ സംസ്ഥാന സ്കൂൾ ഗെയിംസിൽ ജില്ലയുടെ ജഴ്സി അണിയും. ഐറിൻ മനോജ്, ക്രിസ്റ്റീന ജോജി, ഷൈബി കെ. മാത്യു, ഷെബി എൽസാ സാബു എന്നിവരാണിവർ. പ്രഥമാധ്യാപിക അന്നമ്മ ജയിംസിന്റെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും നാട്ടുകാരും ഇവർക്ക് വേണ്ട പ്രോൽസാഹനം നൽകുന്നുണ്ട്. അധ്യാപകരായ ക്രിസ്റ്റീൻ ഷാജി, സജു പി. തോമസ്, അനു സൂസൻ എന്നിവരാണ് കുട്ടികളെ സ്കൂൾ ഗെയിംസിനായി പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ മധ്യവേനൽ അവധിക്കാലത്ത് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഒന്നരമാസക്കാലം ഇവിടെ ഫുട്ബോൾ താരങ്ങൾക്ക് പരിശീലനം നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.