പേവിഷ നിർമാർജന പദ്ധതി: പ്രതിരോധ കുത്തിവയ്പ് തുടങ്ങി

Mail This Article
×
ഏനാത്ത്∙ സമഗ്ര പേവിഷ നിർമാർജന പദ്ധതിയുടെ ഭാഗമായി ഏഴംകുളം പഞ്ചായത്തിൽ വളർത്തുനായകൾക്കും പൂച്ചകൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ് തുടങ്ങി. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.താജുദ്ദീൻ നിർവഹിച്ചു. പഞ്ചായത്തംഗം ബേബി ലീന അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ.എസ്.സായി പ്രസാദ്, അസിസ്റ്റൻറ് ഫീൽഡ് ഓഫിസർമാരായ എം.നൗഫൽ ഖാൻ, കെ.എസ്.ഉദയഭാനു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എസ്.സുരേഷ് ബാബു, എൻ.കെ അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.