പത്തനംതിട്ട ജില്ലയിൽ ഇന്ന് (01-10-2023); അറിയാൻ, ഓർക്കാൻ

Mail This Article
തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സ്
മല്ലപ്പള്ളി ∙ പട്ടികജാതി വിഭാഗത്തിൽപെടുന്ന ഉദ്യോഗാർഥികളുടെ നൈപുണ്യ വികസനത്തിനായി കെൽട്രോണിന്റെ നേതൃത്വത്തിൽ സ്റ്റൈപ്പന്റോടുകൂടിയ ഹ്രസ്വകാല തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. മല്ലപ്പള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവർ 7ന് 4ന് മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷിക്കണം.
അധ്യാപക ഒഴിവ്
പുറമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്), യുപിഎസ്ടി ഒഴിവുകളുണ്ട്. അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഒക്ടോബർ 3ന് 2ന് അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു. ഫോൺ: 6238842183.
ഡ്രൈവർ ഒഴിവ്
കല്ലൂപ്പാറ ∙ പഞ്ചായത്ത് ഹരിതകർമസേനയുടെ ആവശ്യത്തിനായുള്ള മുച്ചക്ര വാഹനം ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറുടെ ഒഴിവുണ്ട്. ഒക്ടോബർ 6ന് 10.30 മുതൽ 1 വരെ പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിൽ ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ലേലം
കല്ലൂപ്പാറ ∙ പുതുശേരി എൽപി സ്കൂൾ വളപ്പ്, പുതുശേരി ജംക്‌ഷൻ എന്നിവിടങ്ങളിൽ മുറിച്ചിട്ടിരിക്കുന്ന മാവ്, ബദാം, വട്ട എന്നീ മരങ്ങളുടെ ലേലം ഒക്ടോബർ 7ന് 3നും കല്ലൂപ്പാറയിലെ പഞ്ചായത്ത് വ്യാപാര സമുച്ചയത്തിലെ 17-ാം നമ്പർ കടമുറിയുടെ പുനർലേലം 3.30നും പഞ്ചായത്ത് ഓഫിസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
കെട്ടിട നികുതി
ചിറ്റാർ ∙ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ അടുത്ത 5 വർഷത്തേക്കുള്ള കെട്ടിട നികുതി നിർണയിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ പ്രഥമം, ദ്വിതിയം, തൃതിയം എന്നീ 3 മേഖലകളായി തിരിച്ച് ഓരോ മേഖലയിലുള്ള ഓരോ വിഭാഗം കെട്ടിടത്തിനും ബാധകമായി അടിസ്ഥാന നികുതി നിശ്ചയിച്ചതായി സെക്രട്ടറി അറിയിച്ചു.