മഴ കോരിച്ചൊരിഞ്ഞ് അനുഗ്രഹിച്ച ദിനം തന്നെ മഴമാപിനിയുടെ ഉദ്ഘാടനം

Mail This Article
കടപ്ര ∙ മഴ കോരിച്ചൊരിഞ്ഞ് അനുഗ്രഹിച്ച ദിനം തന്നെ മഴമാപിനിയുടെ ഉദ്ഘാടനം. കണ്ണശ്ശ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരള സ്ഥാപിച്ച ദിനാവസ്ഥ നീരീക്ഷണ കേന്ദ്രത്തിൽ (വെതർ സ്റ്റേഷൻ) ഉദ്ഘാടന ദിനമായ 29 ന് ലഭിച്ച മഴ 90.6 മില്ലിമീറ്റർ . വെതർ സ്റ്റേഷന്റെഉദ്ഘാടനം മാത്യു ടി.തോമസ് എംഎൽഎ. നിർവഹിച്ചു.
അനുദിനം മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ അറിയാതെ ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും പുതുതലമുറയ്ക്ക് ഇതിനായി ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തംഗം ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ.എസ്.ചന്ദ്രലേഖ, കണ്ണശ്ശ സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ.വി.സുരേന്ദ്രനാഥ്, ബ്ലോക്ക് പ്രൊജക്റ്റ് കോഓർഡിനേറ്റർ റോയ് ടി.മാത്യു, പ്രഥമാധ്യാപകൻ കെ.എം.രമേശ് കുമാർ, പിടിഎ പ്രസിഡന്റ് എസ്.അജിതകുമാരി എന്നിവർ പ്രസംഗിച്ചു.