ADVERTISEMENT

പന്തളം ∙ ഇല്ലാത്ത അയിത്തം ഉണ്ടെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്കു ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു വിവാദങ്ങളിൽനിന്നു രക്ഷപ്പെടാൻ പാവപ്പെട്ട ശാന്തിക്കാരെ ബലിയാടാക്കുന്നതു കടുത്ത അനീതിയാണ്. 

അയിത്താചാരണം നടന്നെന്നാണ് ഇപ്പോഴത്തെ വിവാദം. അങ്ങനെ നടന്നെങ്കിൽ‍ നിയമപരമായ നടപടി സ്വീകരിക്കാമായിരുന്നു. എന്നാൽ, 8 മാസത്തോളം മിണ്ടാതിരുന്ന ശേഷം ഒരു മന്ത്രി, വെറും ആരോപണമായി ഉന്നയിക്കുകയാണ്. ക്ഷേത്രങ്ങളിൽ ആചാരങ്ങൾ പാലിക്കേണ്ടതാണെന്ന വസ്തുത അറിയാത്ത ആളല്ല മന്ത്രി. ഇത്തരം ആരോപണങ്ങളിലൂടെ സാമൂഹിക സംഘർഷം ഉണ്ടാക്കാനാണു ശ്രമം. പിന്നാക്ക സ്നേഹം പ്രകടിപ്പിക്കേണ്ടതു നമ്പൂതിരിയെയും നായരെയും അധിക്ഷേപിച്ചാണെന്ന മിഥ്യാധാരണയാണു ചിലർക്ക്. 

അവകാശ പോരാട്ടങ്ങളോടു വല്ലാത്ത അസഹിഷ്ണുതയുള്ള ഇക്കാലത്തു യോഗക്ഷേമസഭ കൂടുതൽ കരുത്താർ‍ജിക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂജാരിമാരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായാണു കാണുന്നത്. ക്ലാർക്കിന് 40,000 രൂപ ശമ്പളമുള്ളപ്പോൾ ശാന്തിക്കാരന് 10,000 രൂപ നൽകുന്ന നിലപാടിനു ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. 

യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ‍ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. അച്യുത ഭാരതി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണൻ പോറ്റി, വൈസ് പ്രസിഡന്റ് പി.വി.ശിവദാസ്, ശ്രീശങ്കര ട്രസ്റ്റ് ചെയർമാൻ വിജയൻ നമ്പൂതിരി, നഗരസഭാ കൗൺസിലർമാരായ ലസിത നായർ, ബിന്ദുകുമാരി, സംസ്ഥാന ട്രഷറർ ദാമോദരൻ നമ്പൂതിരി, സ്വാഗതസംഘം ജനറൽ കൺവീനർ ഹരികുമാർ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. പ്രഫ.കെ.കെ.എസ് ഫൗണ്ടേഷൻ പുരസ്കാരം ചടങ്ങിൽ സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT