ADVERTISEMENT

അടൂർ∙ കസ്തൂർബാ ഗാന്ധിഭവന്റെ നേതൃത്വത്തിൽ വയോജന ദിനാചരണവും മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ‌വും നടത്തി. നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്വാതികാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. മുതിർന്ന ദമ്പതികളായ സാമുവൽ മാത്യു–അന്നമ്മ മാത്യു എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാർ, ഫാ. യോഹന്നാൻ ശങ്കരത്തിൽ, കെ.ആർ. ചന്ദ്രശേഖരൻപിള്ള, കുടശനാട് മുരളി, എസ്. മീരാസാഹിബ്, കെ. ഹരിപ്രസാദ്, ചന്ദ്രശേഖരൻ, പി.എസ്. കൃഷ്ണകുമാർ, ജ്യോതികുമാർ, പി. സോമൻപിള്ള  പ്രസംഗിച്ചു.

പഴകുളം∙ മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വയോജനദിനം ആചരിച്ചു. റിട്ട. എഇഒ ടി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മീരാസാഹിബ്, മുരളി കുടശനാട് എന്നിവർ വയോജനങ്ങളായ നാഗൂർ മീരാസാഹിബിനെയും സൈനബ ബീവിയെയും ആദരിച്ചു. ഹൈറുന്നിസ, എസ്. അൻവർഷ, എസ്. രമ്യ, ബി. ഷിംന, എസ്. താജുദീൻ, മുഹമ്മദ്ഖൈസ്  പ്രസംഗിച്ചു.

അടൂർ∙ ദേശകല്ലുംമൂട് വിശ്വകർമ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു. സംസ്ഥാന ബോർഡ് അംഗം കെ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.  ആര്യ മോഹൻ, എസ്. സുജ, മോൻസി ഗോപകുമാർ, എസ്. രജനി, എസ്. ശിവകുമാർ,ആർ. രാജിത, എസ്. ശിവശങ്കരൻ, എം. ജിനു, ഐശ്വര്യ അശോക്, ആർ. ശോഭന പ്രസംഗിച്ചു.

പറക്കോട്∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പറക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വയോജനദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു.  ‍ഡി. തങ്കമണിയമ്മ അധ്യക്ഷത വഹിച്ചു. ഡോ. വി. സജീവ്, ഡോ. എസ്. മഹേഷ്, ബ്ലോക്ക് ഭാരവാഹികളായ ആർ. ബലഭദ്രൻപിള്ള, ആർ. സുരേന്ദ്രൻ നായർ, സി. സുദേശൻ നായർ, സി.പി. ഹരിചന്ദ്രൻപിള്ള, എസ്. സുശീലാമ്മ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com