വരയരങ്ങ് സംഘടിപ്പിച്ച് പൊന്തൻപുഴ സമരസമിതി
Mail This Article
×
പെരുമ്പെട്ടി∙ പൊന്തൻപുഴ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ‘വരയരങ്ങ്’ ബിജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സന്തോഷ് പെരുമ്പെട്ടി അധ്യക്ഷത വഹിച്ചു. പാർഥസാരഥി വർമ, ഇ.ജെ.റോയി, ബിനു ബേബി, കെ.സദാനന്ദൻ, എസ്.ആമി, എസ്.ലക്ഷ്മി, ബി.എൽ.നിഹാർ എന്നിവർ ചിത്രങ്ങൾ വരച്ചു. 30 അടി നീളമുള്ള കാൻവാസിലാണ് ചിത്രങ്ങൾ വരച്ചത്. പട്ടയം നിഷേധിക്കപ്പെട്ട പെരുമ്പെട്ടി - പൊന്തൻപുഴ ഗ്രാമങ്ങളുടെ വേദനയും സമരവീര്യവുമാണ് ഇതിൽ പകർത്തിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.