ADVERTISEMENT

തിരുവല്ല ∙ കുറ്റപ്പുഴ സർവീസ് സഹകരണ ബാങ്ക് യുഡിഎഫിൽ നിന്നു എൽഡിഎഫ് പിടിച്ചെടുത്തു. മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയം നേടി. ഏബ്രഹാം ജോസഫ്, ജോസഫ്, ചാക്കോ, കെ.എസ്. താജുദ്ദീൻ, ആർ.മനു, ഷിനോദ് ടി. ചാണ്ടി, പി.എസ്. സണ്ണി (ജനറൽ മണ്ഡലം ), അനു വി. ജോൺ , ഇന്ദിര കൃഷ്ണൻകുട്ടി, എ.ടി.മിനി (വനിതാ മണ്ഡലം ), ആശ സജീവ് (പട്ടികജാതി മണ്ഡലം ), ചെറിയാൻ വർഗീസ് ( നിക്ഷേപക മണ്ഡലം ) എന്നിവരാണ് വിജയിച്ചത്.

പ്രവർത്തകർ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്
തിരുവല്ല ∙ കുറ്റപ്പുഴ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ലാത്തി വീശി. ഇന്നലെ കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷ് ഹാളിലായിരുന്നു വോട്ടെടുപ്പ്. കള്ളവോട്ട് ആരോപണങ്ങളെത്തുടർന്നാണു പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതേ തുടർന്ന് പൊലീസ് ലാത്തി വീശി. ഒരു എൽഡിഎഫ് പ്രവർത്തകന് പൊലീസ് മർദനമേറ്റതായി പരാതിയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് കേസ് എടുത്തിട്ടില്ല. രാവിലെ മുതൽ ഇരുകൂട്ടരും സംഘമായി കിഴക്കൻ മുത്തൂരിലെ വോട്ടെടുപ്പു കേന്ദ്രത്തിന് സമീപം തമ്പടിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡുമായി എത്തുന്നവരെ തടയാൻ ശ്രമിക്കുന്നതിനിടയിൽ പലതവണ തങ്ങൾക്ക് നേരെ കയ്യേറ്റമുണ്ടായതായി യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. പലരുടെയും വോട്ടുകൾ മറ്റു പലരും ചെയ്തതിനാൽ വോട്ടു ചെയ്യാതെ മടങ്ങേണ്ടി വന്നവരുമുണ്ട്. നാലുമണിയോടെ വോട്ടെടുപ്പ് അവസാനിച്ചെങ്കിലും ഇരുകൂട്ടരും പിരിഞ്ഞു പോകാൻ തയാറായിരുന്നില്ല.

വ്യാപക കള്ളവോട്ട്: യുഡിഎഫ്
കുറ്റപ്പുഴ ∙ സർവീസ് സഹകരണ ബാങ്കിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിന്റെയും സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയുടെയും നേതൃത്വത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്ത് അധാർമികമായി ബാങ്ക് ഭരണം പിടിച്ചെടുക്കുകയായിരുന്നു എന്ന് യുഡിഎഫ് തിരുവല്ല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സർവീസ് സഹകരണ ബാങ്കിലെ സഹകാരികളുടെ താൽപര്യത്തിന് വിരുദ്ധമായി കള്ളവോട്ടും, അക്രമവും നടത്തി ഭരണ സമിതി പിടിച്ചെടുത്ത സിപിഎം ഗുണ്ടായിസം തിരുവല്ലയിലെ ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്ന് ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ പറഞ്ഞു. നിരവധി കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ ആക്രമിച്ചു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com