ADVERTISEMENT

പത്തനംതിട്ട ∙ കനത്ത മഴയിൽ ചെന്നീർക്കര പാറപ്പാട് കണ്ടത്തിൽ വട്ടയിൽ ഭാഗത്തെ പുഞ്ചയുടെ ഒരു ഭാഗം ഒലിച്ചു പോയ സംഭവത്തിൽ വിദഗ്ധ പരിശോധന ആവശ്യമാണെന്നു കോഴഞ്ചേരി തഹസിൽദാർ കലക്ടർക്കു റിപ്പോർട്ട് നൽകി. 22ന് വൈകിട്ടാണ് കനത്ത മഴയിൽ പുഞ്ചയുടെ ഒരു ഭാഗം ഒഴുകിപ്പോയത്. വാഴയും ഇഞ്ചിയും കപ്പയും ഉൾപ്പെടെയുള്ള കൃഷികളും നശിച്ചിരുന്നു. ചെന്നീർക്കര–ഓമല്ലൂർ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പ്രദേശത്ത് ഏകദേശം 700 മീറ്റർ പുഞ്ചയാണു ഒഴുകിപ്പോയത്.

കനത്ത മഴയോടൊപ്പം ഇടി വെട്ടിയതിനു മണ്ണിനടിയിൽ നിന്നു വലിയ ശബ്ദം കേട്ടുവെന്നും ചെളി പുറത്തേക്കു തെറിച്ചുവെന്നും പ്രദേശവാസികൾ പറഞ്ഞിരുന്നു. മണ്ണു വെള്ളവും ചേർന്നാണു ഒഴുകി നീങ്ങിയത്. ഇത് അസാധാരണ സംഭവമായിട്ടാണ് റവന്യു വകുപ്പ് കാണുന്നത്.  ജിയോളജി വകുപ്പിന്റെ സഹായത്തോടെ പഠനം നടത്തിയാൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നു കോഴഞ്ചേരി തഹസിൽദാർ സുദീപ് പറഞ്ഞു.

പുഞ്ചയുടെ മുകൾ ഭാഗത്തായി തട്ട് തട്ടായി ഉയരമുള്ള ഭൂമിയുണ്ടെങ്കിലും പുഞ്ചയുടെ ഭാഗത്ത് നിരപ്പായാണു ഭൂമിയുടെ കിടപ്പ്. അപൂർവമായി സംഭവിക്കുന്ന ലാൻഡ് സ്‌ലിപ്പ് എന്ന പ്രതിഭാസമാകാം ഇതെന്ന് ജിയോളജിസ്റ്റുകൾ പറയുന്നു. മണ്ണിനടിയിൽ ചെളിയുടെ അംശം കൂടുതലാണെങ്കിലും ഇത് സംഭവിക്കാം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നു കത്ത് ലഭിച്ചാൽ സ്ഥലത്ത് പരിശോധന നടത്തുമെന്നു ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com