ADVERTISEMENT

അധ്യാപക ഒഴിവ്
മാങ്കോട്∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 8ന് 11ന് നടക്കും.
ആറന്മുള ∙ ഗവ. വിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ  അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നാളെ 11 ന് അഭിമുഖത്തിന് പങ്കെടുക്കാം. 
കുഴിക്കാല ∙ സിഎംഎസ് എച്ച്എസ് സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 8ന് മുൻപ് അപേക്ഷിക്കണം. 9495113221.

കെട്ടിട നികുതി സ്വീകരിക്കും
പ്രമാടം∙ പഞ്ചായത്തിലെ കെട്ടിട നികുതി 27 വരെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി രാവിലെ 10.30 മുതൽ 3 വരെ സ്വീകരിക്കും. വാർഡ്, തീയതി , സ്ഥലം എന്ന ക്രമത്തിൽ ചുവടെ. വാർഡ് 3: ഇന്ന്– പുളിമുക്ക് ജനസേവനകേന്ദ്രം, 4: നാളെ-സാംസ്‌കാരിക നിലയം ഇളകൊളളൂർ, 5: 8ന്– ഇളകൊളളൂർ സ്‌കൂൾ ജംക്‌ഷൻ, 6:11ന്–തെങ്ങുംകാവ് സ്‌കൂൾ ജംക്‌ഷൻ, 7:12ന്– പന്നിക്കണ്ടം യൂത്ത് സെന്റർ, 8:13ന്–വെള്ളപ്പാറ പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, 9:14ന്–77ാം നമ്പർ അങ്കണവാടി പൂവൻപാറ, 10:15ന്–ഇളപ്പുപാറ 66ാം നമ്പർ അങ്കണവാടി, 11:16ന്– കൈതക്കര 69ാം നമ്പർ അങ്കണവാടി, 12:18ന്–വകയാർ ആയുർവേദ ആശുപത്രി,  13:19ന്–വി.കോട്ടയം വിഇഒ ഓഫിസ്, 14:20ന്–അന്തിച്ചന്ത ലൈബ്രറി,15:21ന്–വി.കോട്ടയം ജംക്‌ഷൻ,16:22ന്– ആശുപത്രി ജംക്‌ഷൻ വി.കോട്ടയം, 17: 23ന്–പഞ്ചായത്ത് ഓഫിസ്, 18:26ന്– പൂങ്കാവ് ജംക്‌ഷൻ, 19:27ന്–പ്രമാടം ക്ഷേത്രം ജംക്‌ഷൻ.

ഗ്രാമസഭ 9ന്
കുളനട ∙ പഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭാ യോഗം 9ന് 3 മുതൽ തുമ്പമൺ താഴം എംടി എൽപി സ്കൂളിൽ നടക്കും.

ഗതാഗതം നിരോധിച്ചു
റാന്നി ∙ ഐത്തല-അറുവച്ചാംകുഴി റോഡിൽ ഇടകടത്തി ഭാഗത്തു സംരക്ഷണഭിത്തിയുടെ കോൺക്രീറ്റ് പ്രവൃത്തികൾ നടക്കുന്നതിനാൽ കുരുമ്പൻമൂഴി മുതൽ അരയാഞ്ഞിലിമണ്ണ് വരെ ഗതാഗതം നിരോധിച്ചെന്ന് പിഡബ്ല്യുഡി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി മുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ മുറ്റത്തുമാവ്, നൂറോമ്മാവ്, കുളത്തുങ്കൽകവല, പൂവൻപാറ, മുറിഞ്ഞകല്ല്, ഉള്ളൂർപ്പടി, ഗ്യാസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൊക്കാത്തോട്,ഒരേക്കർ,കാട്ടാത്തി, കാഞ്ഞിരപ്പാറ,എസ്എൻഡിപി,അപ്പൂപ്പൻ തോട്,മുണ്ടപ്ലാവ്, നീരാമക്കുളം, കോട്ടാംപാറ, മരങ്ങാട്, ശാന്തിഗിരി, നെല്ലിമൂട്ടിൽപടി എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com