ADVERTISEMENT

പെരുമ്പെട്ടി ∙ കൊറ്റനാട് പ്രാഥമിക കേന്ദ്രത്തിലെ ആംബുലൻസിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതോടെ വീടുകളിലെത്തിയുള്ള സാന്ത്വന പരിചരണ പ്രവർത്തനം ഭാഗികമായി നിലച്ചു. നാല് മാസത്തിലധികമായി ഫിറ്റ്നസ് കാലാവധി അവസാനിച്ച വാഹനം 20 ദിവസം മുൻപു വരെ സർവീസ് നടത്തിയിരുന്നതായും ആരോപണമുണ്ട്. പഞ്ചായത്തിൽ നൂറിലധികം കിടപ്പുരോഗികൾക്കായി മാസത്തിൽ 20 ദിവസം സാന്ത്വന സേവനം ലഭിച്ചിരുന്നതാണ്.

ഇപ്പോൾ വാഹനം ഏർപ്പെടുത്തിയോ സ്വന്തം വാഹനങ്ങളുള്ളവർ പാലിയേറ്റിവ് കേന്ദ്രത്തിലേക്കു പോയോ പരിചരണം നടത്തേണ്ട ഗതികേടിലാണു സാന്ത്വന പരിചരണ രോഗികൾ. സാന്ത്വന പരിചരണത്തിനായി പഞ്ചായത്തിൽ നിന്നു പകരം വാഹനം ലഭ്യമാക്കുമെന്ന് അറിയിപ്പു ലഭിച്ചതായി മെഡിക്കൽ ഓഫിസർ പറഞ്ഞു.

പഞ്ചായത്തിലെ സാന്ത്വന പരിചരണം മുടങ്ങിയ സാഹചര്യത്തിൽ അടിയന്തരമായി പകരം സംവിധാനം ഏർപ്പെടുത്തണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് എതിരെ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് വൃന്ദാവനം, അജിത്ത് കൃഷ്ണൻ എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി പ്രതിഷേധിച്ചു. അതേസമയം,പകരം വാഹനം ക്രമീകരിച്ചിട്ടുണ്ടെന്നും ആംബുലൻസിന്റെ ഫിറ്റ്നസ് ലഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com