ADVERTISEMENT

തണ്ണിത്തോട് ∙ വിതരണ വാഹനത്തിൽ അടവിയെ അ‌ടയാളപ്പെടുത്തി യുവ സംരംഭകൻ ശ്രദ്ധേയനാകുന്നു. തേക്കുതോട് ഏഴാംതല മാനവസിയിൽ മാനവ് കൃഷ്ണ (20) ആണ് ‘അടവിയുടെ നാട്ടിൽ നിന്ന് ഒരു ഉപ്പേരി വണ്ടി’ എന്ന് എഴുതിയ വാഹനങ്ങളുമായി നാടിന്റെ കീർത്തി നാട്ടിൻപുറങ്ങളിലേക്ക് എത്തിക്കുന്നത്. ഉപ്പേരികളും മുപ്പതിലേറെ തരം സ്നാക്സ് എന്നിവയുമായി വിവിധ ജില്ലകളിലേക്കെത്തുന്ന വിതരണ വാഹനം വഴി തണ്ണിത്തോട് പഞ്ചായത്തിലെ അടവി ഇക്കോ ടൂറിസം പദ്ധതിയെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. കാടും മലകളും നദിയും വെള്ളച്ചാ‌ട്ടങ്ങളും വശ്യ മനോഹരമാക്കുന്ന ഗ്രാമ കാഴ്ചകളും കുട്ടവഞ്ചിയും മുളങ്കുടിലുകളും ഉൾപ്പെടെ മലയോര നാടിന്റെ യശസ്സ് ദേശങ്ങൾക്കപ്പുറത്തേക്ക് എത്തിക്കാനാണ് ശ്രമം.‘അടവിയുടെ നാട്ടിൽ നിന്ന് ഉപ്പേരി വണ്ടി ’എന്നെഴുതിയത് കണ്ട് വാഹനം എത്തുന്ന പ്രദേശങ്ങളിലെ ആളുകൾ അടവിയെക്കുറിച്ച് തിരക്കാറുണ്ടെന്നും അവരോട് വിവരങ്ങൾ പറഞ്ഞുകൊടുത്ത് ഇവിടേക്ക് ക്ഷണിക്കാറുണ്ടെന്നും മാനവ് കൃഷ്ണ പറയുന്നു.

പ്ലസ്ടു പഠനത്തിന് ശേഷം സംരംഭകൻ ആകണമെന്ന് ആഗ്രഹം മനസ്സിലേറ്റിയപ്പോൾ കാർഷിക ഗ്രാമത്തിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങളുടെ സാധ്യത തിരിച്ചറിയുകയായിരുന്നു. മനോരമയുടെ കർഷകശ്രീ, സമ്പാദ്യം എന്നിവ അതിന് പ്രചോദനമായി. മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് തെള്ളിയൂർ കാർഡ് കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ ശേഷം സംരംഭത്തിന് തുടക്കമിട്ടു. ഒരു വർഷം മുൻപ് ‘മാനവസി’ എന്ന ബ്രാൻഡിൽ വിവിധ തരം ചിപ്സുകളും സ്നാക്സുകളും തയാറാക്കി വിൽപന നടത്തുന്നു. സീസൺ കാലത്ത് തണ്ണിത്തോട്, കോന്നി മേഖലകളിൽ നിന്ന് നേരിട്ട് ചക്ക ശേഖരിച്ചാണ് ഉപ്പേരി തയാറാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com