ADVERTISEMENT

പത്തനംതിട്ട ∙ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ ഓർമപ്പെരുന്നാളിന് മഞ്ഞനിക്കരയിൽ നാളെ കൊടിയേറും. രാവിലെ 8ന് ഗീവർഗീസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്നു ദയറയിൽ പെരുന്നാൾ കൊടിയേറ്റ് നടക്കും.

ശേഷം, സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. വൈകിട്ട് 6ന് ഓമല്ലൂർ കുരിശടിയിൽ ദയറാധിപൻ ഗീവർഗീസ് മാർ അത്തനാസിയോസ് പതാക ഉയർത്തും.  5 മുതൽ 8 വരെ ദിവസവും രാവിലെ 5ന് പ്രഭാത നമസ്കാരം, 7.30ന് കുർബാന, 12.30ന് ഉച്ചനമസ്കാരം, വൈകിട്ട് 5ന് സന്ധ്യാനമസ്കാരം എന്നിവ ഉണ്ടാകും.

5ന് വൈകിട്ട് 7ന് കൺവൻഷൻ ഉദ്ഘാടനം മാത്യൂസ് മാർ തേവോദോസിയോസ് നിർവഹിക്കും. തുടർന്ന് ഫാ.സോബിൻ ഏലിയാസ് വർഗീസിന്റെ വചന പ്രഘോഷണം.  6ന് രാവിലെ 9.30ന് തുമ്പമൺ ഭദ്രാസന വനിതാസമാജം ധ്യാനയോഗം യൂഹാനോൻ മാർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്യും. ഫാ.സാംസൺ മേലോത്തിന്റെ ധ്യാനപ്രസംഗം.

വൈകിട്ട് 7ന് ഫാ.ബേസിൽ മഴുവന്നൂരിന്റെ പ്രസംഗം. 7ന് വൈകിട്ട് 6ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ എ.ഷിബു നിർവഹിക്കും. 92 കുടുംബങ്ങൾക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. 7.30ന് ഫാ.ജേക്കബ് ഫിലിപ്പ് നടയിലിന്റെ പ്രസംഗം. 

പ്രധാന പെരുന്നാൾ 9നും 10നുമാണ്. 9ന് രാവിലെ 7.30ന് യൂഹാനോൻ മാർ മിലിത്തിയോസ്, പൗലോസ് മാർ ഐറേനിയസ്, ഡോ.മാത്യൂസ് മാർ‌ അന്തീമോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. കാൽനട തീർഥാടകരെ ഉച്ചയ്ക്ക് 3 മുതൽ ഓമല്ലൂർ കുരിശിങ്കൽ നിന്നു സ്വീകരിച്ച് പരിശുദ്ധന്റെ കബറിങ്കലേക്ക് ആനയിക്കും.

വൈകിട്ട് 5ന് സന്ധ്യാ പ്രാർഥനയ്ക്കു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. പാത്രിയർക്കീസ് ബാവാ അധ്യക്ഷനാകും. ജോസഫ് മാർ ഗ്രിഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. 

സൺഡേ സ്കൂൾ കുട്ടികൾക്കുള്ള സെന്റ് ഏലിയാസ് തൃതീയൻ ഗോൾഡ് മെഡൽ ഡോ.തോമസ് മാർ തിമോത്തിയോസ്, തീർഥാടക സംഘത്തിനുള്ള അവാർഡുകൾ കുര്യാക്കോസ് മാർ ദിയസ്കോറസ്, തുമ്പമൺ ഭദ്രാസന അവാർഡുകൾ യൂഹാനോൻ മാർ മിലിത്തിയോസ് എന്നിവർ വിതരണം ചെയ്യും. 

10ന് പുലർച്ചെ 3ന് സ്തേഫാനോസ് കത്തീഡ്രലിൽ കുർബാന. ദയറ കത്തീഡ്രലിൽ 5.15ന് പ്രഭാത പ്രാർഥന. 5.45ന് മൂന്നിന്മേൽ കുർബാന, 8.30ന് പാത്രിയർക്കീസ് ബാവായുടെ കാർമികത്വത്തിൽ കുർബാനയും കബറിങ്കൽ ധൂപപ്രാർഥനയും. 10.30ന് സമാപന റാസയും നേർച്ച വിളമ്പും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com