ADVERTISEMENT

പേട്ട ∙ അങ്ങാടി ജലവിതരണ പദ്ധതിക്ക് വെള്ളം ഉറപ്പാക്കാൻ പമ്പാനദിയിൽ താൽക്കാലിക തടയണയുടെ നിർമാണം തുടങ്ങി. അങ്ങാടി പുളിമുക്ക് കടവിലാണ് തടയണ നിർമിക്കുന്നത്. ആറ്റിൽ ജലനിരപ്പു കുറഞ്ഞതോടെ രണ്ടാഴ്ചയിലധികമായി പദ്ധതിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. പകൽ മിക്കപ്പോഴും പമ്പിങ് നടക്കുന്നില്ല. ആറ്റിൽ‌നിന്ന് വെട്ടിയിട്ടുള്ള ചാലിലൂടെയാണ് കിണറ്റിൽ വെള്ളമെത്തുന്നത്. ആറ്റിൽ നീരൊഴുക്കു കുറയുമ്പോൾ ചാലിലേക്കു വെള്ളമെത്താതാകും.

പിന്നീട് പമ്പിങ് മുടങ്ങുകയാണ്. ഇതുമൂലം ഉയർന്ന സ്ഥലങ്ങളിൽ വെള്ളം കിട്ടുന്നില്ല. ഇതിനു പരിഹാരം കാണാനാണ് ആറ്റിൽ താൽക്കാലിക തടയണ പണിയുന്നത്. കഴിഞ്ഞ വർഷം വരൾച്ചക്കാലത്തും തടയണ പണിതിരുന്നു. ഇതു ബലപ്പെടുത്തുന്ന പണിയാണു നടത്തുന്നത്. മണൽ ചാക്കുകൾ അടുക്കിയാണ് നിർമാണം. ആറ്റിൽ‌ ജലനിരപ്പുയർന്നാൽ കിണറ്റിലേക്കുള്ള നീരൊഴുക്ക് കൂടുതലാകും. 2 ദിവസത്തിനകം പമ്പിങ് പൂർണതോതിലാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com