ADVERTISEMENT

പത്തനംതിട്ട ∙ ജില്ലാ ആസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പത്തനംതിട്ട– തെങ്കാശി റൂട്ടിൽ സംസ്ഥാനാന്തര സർവീസ് നടത്താൻ അനുവദിച്ച 2 ബസിൽ ഒന്ന് ആരും അറിയാതെ ഒന്ന് പാലാ ഡിപ്പോയ്ക്ക് കൈമാറി.

2019 ൽ തമിഴ്നാടുമായി ഉണ്ടാക്കിയ സംസ്ഥാനാന്തര കരാർ പ്രകാരമാണു പുതിയ സർവീസുകൾ തുടങ്ങുന്നത്.കഴിഞ്ഞ ആഴ്ചയാണ് പത്തനംതിട്ട– തെങ്കാശി സർവീസിനു 2 ബസ് അനുവദിച്ചത്.  ഇവ ഉപയോഗിച്ച് കോന്നി,പത്തനാപുരം,പുനലൂർ, ആര്യങ്കാവ്,ചെങ്കോട്ട വഴി പത്തനംതിട്ട– തെങ്കാശി റൂട്ടിൽ 4 ട്രിപ്പ് ഓടിക്കാനായിരുന്നു പദ്ധതി.

ഇതിനായി പുതിയ സമയക്രമം തയാറാക്കി കഴിഞ്ഞപ്പോഴാണ് അതിൽ ഒരു ബസ് പാലാ ഡിപ്പോയ്ക്ക് കൈമാറാൻ ചീഫ് ഓഫിസിൽ നിന്നു നിർദേശം വന്നത്. പത്തനംതിട്ട ഡിപ്പോയിൽ എപ്പോഴും തെങ്കാശിക്ക് യാത്രക്കാരുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെ എത്തി തെങ്കാശി ബസിൽ പോകാൻ കാത്തുനിൽക്കുന്ന യാത്രക്കാരും ഏറെയാണ്.

ഇത് പരിഗണിച്ചാണ് പത്തനംതിട്ട–തെങ്കാശി റൂട്ടിൽ 2 ബസ് അനുവദിച്ചത്. അതിൽ ഒന്നാണ് പാലാ ഡിപ്പോയ്ക്ക് കൈമാറിയത്. പാലാ–തെങ്കാശി ബസ് പത്തനംതിട്ട വഴി സർവീസ് നടത്തുമെന്നും അതിനാൽ ഇവിടുത്തുകാർക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ചെങ്ങന്നൂർ ഡിപ്പോയ്ക്കും ഇതേ അനുഭവം ഉണ്ട്. ചെങ്ങന്നൂർ– തെങ്കാശി സർവീസിനു കോഴിക്കോട്, ഇടുക്കി ഡിപ്പോകളിൽ നിന്നു 2 ബസുകളും അനുവദിച്ചിരുന്നു. 3 ദിവസത്തിനു ശേഷം ചെങ്ങന്നൂരിന് അനുവദിച്ച 2 ബസുകളും പെർമിറ്റും കോട്ടയം ഡിപ്പോയ്ക്ക് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com