ADVERTISEMENT

ഗതാഗത നിയന്ത്രണം: കുമ്പഴ∙ തുണ്ടുമൺകര റോഡിൽ ടാറിങ് പണികൾ നടക്കുന്നതിനാൽ നാളെ മുതൽ രണ്ടു ദിവസത്തേക്ക് ഈ റോഡിലൂടെ വാഹന ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു.

ഗതാഗത പരിഷ്കരണം ഇന്നുമുതൽ പ്രാബല്യത്തിൽ
പത്തനംതിട്ട ∙ ജനറൽ ആശുപത്രിയുടെ ഒപി, അത്യാഹിത വിഭാഗം ബ്ലോക്കുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത പരിഷ്കരണം ഇന്നു മുതൽ നിലവിൽ വരും. നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ അധ്യക്ഷനായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരിഷ്കരണം . പുതിയ ബ്ലോക്കുകളുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനറൽ ആശുപത്രിയിലേക്ക് നിലവിലുണ്ടായിരുന്ന വഴി പൂർണമായും അടയ്ക്കും.

ആശുപത്രിക്ക് പിൻവശത്തു കൂടിയുള്ള ഡോക്ടേഴ്സ് ലെയ്ൻ റോഡിൽ കൂടിയാണ് ആശുപത്രിക്കുള്ളിലേക്കും പുറത്തേക്കും പോകാൻ കഴിയുക. ഇതിന്റെ ഭാഗമായി കോളജ് റോഡിൽ മണ്ണിൽ റീജൻസിക്ക് സമീപത്തു നിന്നു പ്രവേശിച്ച് ടിബി ജംക്‌ഷനിൽ നിന്നു ജനറൽ ആശുപത്രി ജംക്‌ഷനിലേക്കുള്ള റോഡിലേക്ക് എത്തിച്ചേരാൻ കഴിയുംവിധം ഡോക്ടേഴ്സ് ലെയ്ൻ പൂർണമായും വൺവേ ആക്കും. ഇതോടെ നിർമാണം പുരോഗമിക്കുന്ന ജനറൽ ആശുപത്രി പരിസരത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

വൈദ്യുതി മുടക്കം
11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ പാമല, ആഞ്ഞിലിത്താനം മാർക്കറ്റ്, ആഞ്ഞിലിത്താനം 250, മാമനത്ത് കോളനി, ഉത്താനത്തുപടി, ഉണ്ണിമുക്ക്, കൃഷിഭവൻ, മുട്ടത്തുപാറ, പൂവക്കാല, പരുത്തിക്കാട്ടുമണ്ണ്, മൈലക്കാട്, ടി എംഎം, പഴമ്പള്ളി, റാൽ അലുമിനിയം, ഇലവിനാൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന്  9മുതൽ 5വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com