ADVERTISEMENT

കുറ്റൂർ∙കുറ്റൂരിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ വാർത്തയേ അല്ലാതായി. മിക്ക ദിവസവും ഇവിടെ പൈപ്പ് പൊട്ടുന്നു. മാമൂട്ടിൽപ്പടി –തലയാർ റോഡിൽ പൊയ്പ്പാട്ടിൽപടിയിൽ നാല് ദിവസമായി പൈപ്പ് പൊട്ടി ജലം ഒഴുകിയിരുന്നു. ജനങ്ങളുടെ പരാതിയെ തുടർന്ന് ഇപ്പോൾ പൈപ്പ് വഴി വെള്ളം വിടുന്നില്ല. എന്നാൽ ഇവിടെ ജലവിതരണം പുനഃസ്ഥാപിച്ചിട്ടില്ല.ഈ റോഡിൽ തന്നെ കുറുവഞ്ചൂർപ്പടിയിൽ ഒരു മാസത്തിലധികമായി പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട്.

അധികാരികൾ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.ഈ റോഡിന്റെ സ്ഥിതിയും പരിതാപകരമാണ്. ഇരുചക്ര വാഹന യാത്രക്കാർ ബാലൻസ് തെറ്റിയാൽ ഒരടി താഴ്ചയുള്ള കുഴിയിൽ വീഴാൻ സാധ്യത ഏറെയാണ്.തെങ്ങേലി–ഏറ്റുകടവ് റോഡിൽ തൈപ്പടവിൽ പടിയിൽ ആറ് മാസമായി പൈപ്പ് പൊട്ടി ജലം ഒഴുകുന്നു. കുറ്റൂർ ആറാട്ട് കടവ് - ഓതറ റോഡിൽ 5 ഇടങ്ങളിൽ ഒരു മാസത്തോളം പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com