ADVERTISEMENT

അറയ്ക്കമൺ ∙ അത്തിക്കയം പാലത്തിൽ വെളിച്ചമില്ലാത്തത് കാൽനട യാത്രക്കാർക്കു വിനയാകുന്നു. അറയ്ക്കമൺ ജംക്‌ഷനിലും പരിസരങ്ങളിലും താമസിക്കുന്നവർ ഏതാവശ്യത്തിനും ബന്ധപ്പെടുന്നത് അത്തിക്കയം കവലയിലേക്കാണ്. അതുകൊണ്ടുതന്നെ രാത്രിയും പകലും പാലത്തിൽ കാൽനടക്കാരുടെ തിരക്കാണ്. സന്ധ്യയ്ക്കുശേഷം അത്തിക്കയത്തു ബസിറങ്ങുന്നവരും നടന്നാണ് അറയ്ക്കമൺ ഭാഗത്തെത്തുന്നത്. പാലം ഇരുളിലാണ്ടിരിക്കുന്നതിനാൽ ഭയന്നാണ് ജനം നടക്കുന്നത്. ശബരിമല തീർഥാടന കാലത്തും പാലത്തിൽ വെളിച്ചമില്ലായിരുന്നു. നാറാണംമൂഴി പഞ്ചായത്താണ് പാലത്തിൽ വിളക്കുകൾ സ്ഥാപിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com