ADVERTISEMENT

വെച്ചൂച്ചിറ ∙ കാട്ടാന ശല്യത്തിന്റെയും വന്യജീവി ആക്രമത്തിന്റെയും ആശങ്ക പങ്കുവച്ച് കുരുമ്പൻമൂഴിയിലെ വോട്ടർമാർ. വീട്ടുമുറ്റം പരിപാടിക്കെത്തിയ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കു മുന്നിലാണ് അവർ സങ്കടങ്ങൾ പങ്കുവച്ചത്. വന്യജീവികളുടെ ശല്യം മൂലം കൃഷിയിറക്കാൻ കഴിയുന്നില്ല. പട്ടയം കിട്ടിയിട്ടില്ല. ഏക പ്രതീക്ഷയായ പെൻഷൻ മുടങ്ങിയതിന്റെ സങ്കടവും അവർ നിരത്തി. കോസ്‌വേയിൽ വെള്ളം കയറുമ്പോൾ കോളനി ഒറ്റപ്പെടും. പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന ചണ്ണ–കുരുമ്പൻമൂഴി റോഡിന്റെ നിർമാണവും നിലച്ചിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. 

ആവേശകരമായ സ്വീകരണമാണ് ആന്റോ ആന്റണിക്ക് കോളനിയിൽ ലഭിച്ചത്. ഊരുമൂപ്പൻ കുഞ്ഞൂഞ്ഞ് പാളത്തൊപ്പി അണിയിച്ചാണ് സ്വീകരിച്ചത്. കുട്ടികൾ പുഷ്പവൃഷ്ടി നടത്തി. വീട്ടമ്മമാർ കോൽക്കളി അവതരിപ്പിച്ചു. ജോൺസൺ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, പഞ്ചായത്തംഗങ്ങളായ മിനി ഡൊമനിക്, സാംജി ഇടമുറി, ബീന ജോബ്, റോസമ്മ വർഗീസ്, മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുകുഴി, ജോർജ് ജോസഫ്, സണ്ണി മാത്യു, ഷിബു തോണിക്കടവിൽ, സനൽകുമാർ, ഡോൺ, അഖിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com