വേരിൽത്തെളിഞ്ഞത് അന്ത്യഅത്താഴം; ചാരുതചോരാതെ ശിൽപം
![pathanamthitta-sculptor-omanakuttan ശിൽപി ഓമനക്കുട്ടൻ വേരിൽ കൊത്തിയെടുത്ത ക്രിസ്തുവിന്റെ അന്ത്യ അത്താഴം .](https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2024/3/28/pathanamthitta-sculptor-omanakuttan.jpg?w=1120&h=583)
Mail This Article
പത്തനംതിട്ട∙ പ്രമാടം കോയിക്കപ്പറമ്പിൽ ഓമനക്കുട്ടന്റെ കരവിരുതിൽ തടിയിൽ കൊത്തിയെടുത്തത് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ജീവൻ തുടിക്കുന്ന ശിൽപം. ഒരുമാസം നീണ്ട പരിശ്രമത്തിലൂടെ തേക്കിന്റെ കുറ്റിയിലാണ് ഇത് കൊത്തിയെടുത്തത്. മകൻ അഭിജിത്തും ശിൽപിക്കു സഹായിയായി ഒപ്പം ഉണ്ടായിരുന്നു. തേക്കിൻ കുറ്റി 4 അടി നീളം, 3 അടി ഉയരം, 10 ഇഞ്ച് വീതിയിലും ചെത്തി ഒരുക്കിയാണ് ശിൽപം കൊത്തിയത്. തേക്കിന്റെ വേറെ വേരിൽ ടീപ്പോ നിർമിച്ച് അതിലാണ് ശിൽപം ഉറപ്പിച്ചിട്ടുള്ളത്. അന്ത്യ അത്താഴത്തിന്റെ പാത്രങ്ങൾ പ്രത്യേകം ഉണ്ടാക്കി ടീപ്പോയിൽ ഉറപ്പിക്കുകയായിരുന്നു.ധാരാളം പേരാണ് ഓമനക്കുട്ടന്റെ ശിൽപം കാണാൻ എത്തുന്നത്. നേരത്തെ ശിവ താണ്ഡവം, ശ്രീബുദ്ധൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രീകൃഷ്ണൻ, ഗണപതി എന്നീ ശിൽപങ്ങളും അച്ഛനും മകനും ചേർന്ന് തടിയിൽ കൊത്തിയെടുത്തിട്ടുണ്ട്.