ADVERTISEMENT

കോഴഞ്ചേരി ∙ ജലവിതരണ പൈപ്പ് പൊട്ടിയിട്ടും നന്നാക്കാൻ നടപടിയില്ല. ലീറ്റർ കണക്കിനു ജലമാണു കലുങ്കിന്റെ അടിയിലൂടെ തോട്ടിലേക്ക് ഒഴുകുന്നത്. പൊയ്യാനി ജംക്‌ഷനും പഴയതെരുവ് സിഗ്നൽ ജംക്ഷനും ഇടയിലുള്ള കലുങ്കിനോടു ചേർന്നാണു പൈപ്പ് പൊട്ടി ഒഴുകുന്നത്. ടികെ റോഡായതിനാൽ യാത്രക്കാരുടെ ദേഹത്തേക്കു വെള്ളം ചീറ്റുന്നതിനാൽ ഇതിന്റെ മുകളിലായി കല്ല് എടുത്ത് വച്ചിരിക്കുന്നതും കാണാം. രണ്ടാഴ്ചയോളമായി ഇങ്ങനെ ജലം ഒഴുകാൻ തുടങ്ങിയിട്ട്.

ശുദ്ധജലം കിട്ടാക്കനിയായപ്പോഴാണു പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പുപൊട്ടിയൊഴുകുന്നത്. ജലഅതോറിറ്റി ഉദ്യോഗസ്ഥർ ഇതിന്റെ സമീപത്തുകൂടിയാണ് വാഹനത്തിൽ യാത്രചെയ്യുന്നത്. ശുദ്ധജലം റോഡിലൂടെ ഒഴുകിയിട്ടും ഉദ്യോഗസ്ഥർ ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കോഴഞ്ചേരി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലം കിട്ടാനില്ലെന്നു പരാതി ഉയരുമ്പോഴും ടൗണിലെ ഹോട്ടലിനു മുൻവശത്ത് 6 മാസമായി പൈപ്പ് പൊട്ടിയൊഴുകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com